2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ..

1988ല്‍ ഇറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായിരുന്നു ഹരിഹരന്റെ ആരണ്യകം. 1973ലെ ലേഡീസ്ഹോസ്റ്റല്‍ മുതലിങ്ങോട്ട് കുറെയധികം കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളിക്കു നല്‍കിയ സംവിധായകനായിരുന്നു ഹരിഹരന്‍. സുജാത, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍വീരഗാഥ, സര്‍ഗ്ഗം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിഎന്നീചിത്രങ്ങളിലൂടെ ഇപ്പോള്‍ പഴശ്ശിരാജയിലെത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ചലച്ചിത്രത്തില്‍ സംഗീതത്തിന്റെ മൂല്യം മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ഹരിഹരനുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധിച്ചാലറിയാം. മിക്കവാറും എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങള്‍ അക്കാലത്ത് സൂപ്പര്‍ഹിറ്റുകളായിരുന്നു.

സുജാതയിലെ ആശ്രിതവല്‍സലനേ.., താലിപ്പൂ പീലിപ്പൂ, സ്വയംവര ശുഭദിനമംഗളങ്ങള്‍, കാളിദാസന്റെ കാവ്യഭാവനയെ എന്നീഗാനങ്ങളും,
പഞ്ചാഗ്നിയിലെ സാഗരങ്ങളെ, ആ രാത്രി മാഞ്ഞുപോയി എന്നീ ഗാനങ്ങളും,
നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, കേവലമര്‍ത്യഭാഷ, മഞ്ഞള്‍പ്രസാദവും, നീരാടുവാന്‍എന്നീഗാനങ്ങളും
ഒരു വടക്കന്‍ വീരഗാഥയിലെ ചന്ദനലേപസുഗന്ധം, ഇന്ദുലേഖ, കളരിവിളക്കു തെളിഞ്ഞതാണോ,ഉണ്ണിഗണപതിയേ. എന്നീഗാനങ്ങളും
സര്‍ഗ്ഗത്തിലെ കണ്ണാടി ആദ്യമായെന്‍, ആന്ദോളനം, കൃഷ്ണകൃപാസാഗരം, പ്രവാഹമേ, സംഗീതമേ അമരസല്ലാപമേ എന്നീഗാനങ്ങളും, പരിണയത്തിലെ അഞ്ചുശരങ്ങളും, പാര്‍വണേന്ദുമുഖി, സാമജസഞ്ചാരിണീ,വൈശാഖപൌര്‍ണ്ണമിയോ തുടങ്ങിയ ഗാനങ്ങളും
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ അമ്പിളിപ്പൂവട്ടംപൊന്നുരുളി, പാര്‍വണപ്പാല്‍മഴ, ചെമ്പകപ്പുമൊട്ടിന്നുള്ളില്‍,തേന്‍തുളുമ്പുമോര്‍മ്മയായ്.. മുതല്‍ അടുത്തയിടെയിറങ്ങിയ മയൂഖം വരെയുള്ള ചിത്രങ്ങള്‍ നല്ല ഗാനങ്ങളാല്‍ സമ്പന്നമായിരുന്നു.

അദ്ദേഹത്തോടൊപ്പം മിക്കചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചത് രവിബോംബെ ആണ്.
എന്നാല്‍ 1988ലെ 'ആരണ്യക'ത്തില്‍ രഘുനാഥ്സേട്ടാണ് സംഗീതംനല്‍കിയത്. ആ ചിത്രത്തിലെ ഒരു നല്ല ഗാനം ഇതാ ഇവിടെ. ഈ ഗാനം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നുകരുതുന്നു.


Get this widget | Track details | eSnips Social DNA



ചിത്രം - ആരണ്യകം
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- രഘുനാഥ് സേട്ട്
ഗായിക- ചിത്ര
വര്‍ഷം- 1988

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ
കളിച്ചിരിക്കാന്‍ കഥപറയാന്‍ കിളിമകള്‍വന്നില്ലേ

കൂഹൂ കൂഹൂ
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെവരൂ
കുറുമ്പുകാട്ടി
കുറുമ്പുകാട്ടി പറന്നുവോനീ നിന്നോടുകൂട്ടില്ല..
ഓലേഞ്ഞാലീ പോരൂ..
ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടുതരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍കുടിച്ചുവരാം...

എന്റെമലര്‍ തോഴികളേ
എന്റെമലര്‍ തോഴികളേ മുല്ലേ മുക്കുറ്റീ...
എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളിക്കേള്‍ക്കാത്തൂ...
തൊട്ടാവാടീനിന്നെ...
തൊട്ടാവാടീ നിന്നെയെനിക്കെന്തിഷ്ടമണെന്നോ..
താലോലം നിന്‍കവിളില്‍ ഞാനൊന്നു തൊട്ടോട്ടെ...
ഒളിച്ചിരിക്കാന്‍.....