2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

കേള്‍ക്കാതെപോയ ഈ ഗാനം എഴുതിയതാര്?

സ്ലം ഡോഗ് മില്യണെയറിന്റെ ഓസ്കാര്‍ ജയം ഇന്ത്യ ആഘോഷിക്കുകയാണ്. റഹ്മാനും റസൂലിനും ലഭിച്ച
ബഹുമതികള്‍ ഇന്ത്യയിലെ എല്ലാ സഹൃദയക്കും ആഘോഷമായി. സ്ലംഡോഗ് മില്യണെയറില്‍ റഹ്മാന്റെ
ഗാനങ്ങളെല്ലാം ലോകം കൊണ്ടാടുകയാണ്. പക്ഷേ ചിത്രം കണ്ടപ്പോള്‍ റഹ്മാന്റേതല്ലാത്ത
ഒരു ഗാനം കൂടി മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. സൂര്‍ദാസിന്റേതെന്ന് അവകാശപ്പെടുന്ന പഴയ ഭജനിലെ
വരികള്‍ - 'ദര്ശന് ദോ ഘന്ശ്യാമ്....'

സ്ലംഡോഗ് മില്യണെയറില്‍ മറക്കാനാവാത്ത രംഗങ്ങളിലൊന്നാണ് മാഫിയാസംഘം സലിമിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ഒരു സ്പൂണും തിളച്ച എണ്ണയും ഉപയോഗിച്ച് നശിപ്പിക്കുന്നത്. തെരുവില്‍ ഭിക്ഷയാചിക്കാനുള്ളവര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാകണമെങ്കില്‍ എന്തെങ്കിലും ഇല്ലാതാവണം. ഇവിടെ അത് കണ്ണുകളാണ്. കണ്ണുകള്‍ ചൂഴ്ന്നെടുക്കാനായി അനുജന്‍ ജമാലിനെ കൂട്ടിക്കൊണ്ടുവരാന്‍ സലിമിനോടുപറയുമ്പോള്‍ അവരുടെമേല്‍ തിളച്ച എണ്ണയും ഒഴിച്ച് അനുജനെയും കൂട്ടി ഓടിരക്ഷപെടുകയാണ് സലിം. വേഗം കുറഞ്ഞുസഞ്ചരിച്ച ഒരു തീവണ്ടിയില്‍കയറി അവര്‍ രക്ഷപെട്ടു. പിന്നീട് മുംബൈയിലെ ഒരു തെരുവിലെ സബ് വേയില്‍വച്ച് കാഴ്ചനശിപ്പിക്കപ്പെട്ട പഴയ സുഹൃത്തിനെ ജമാല്‍ കണ്ടെത്തുന്നുണ്ട്. ഈ രംഗങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ പഴയ ഭജന്‍ 'ദര്‍ശന് ദോ ഘന്ശ്യാമ്...' ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഈ ഗാനത്തിന്റെ കര്‍ത്താവാര് എന്നതിന് മില്യനെയറാവാനുള്ള മത്സരത്തില്‍ ജമാല്‍ നല്‍കുന്ന ഉത്തരം സൂര്‍ദാസ് എന്നാണ്. സൂര്‍ദാസിന്റെ പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ഗാനം യഥാര്‍ത്ഥത്തില്‍ എഴുതിയത് ജി. എസ് നേപാളി എന്ന കവിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ എന്‍.എസ് നേപാളി അവകാശപ്പെട്ടത് വിവാദമായിരുന്നു.

എഴുതിയതാരായാലും ചിത്രംകണ്ട് ദിവസങ്ങള്‍ക്കുശേഷവും ചിത്രത്തിലെ മറ്റു ഗാനങ്ങളെക്കാള്‍ എന്നെ വല്ലാതെ മഥിച്ചുകൊണ്ടിരിക്കുന്നത് ആ ഗാനമാണ്. നര്‍സി ഭഗത് എന്ന ചിത്രത്തില്‍നിന്നുള്ള ഈ ഗാനം ഇവിടെനിന്നു കേള്‍ക്കൂ..



ചിത്രം- നര്‍സി ഭഗത് (1957)
രചന- ഗോപാല്‍സിംഗ് നേപാളി
സംഗീതം- രവി
ശബ്ദം- ഹേമന്ദ് കുമാര്‍, മന്നാഡേ, സുധാ മല്‍ഹോത്ര.


ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
മന് മന്ദിര് കി ജ്യോതി ജഗാദോ..
ഘട്ഘട് ബാസീ രേ..
ദര്ശന് ദോ ഘന്ശ്യാമ്....

മന്ദിര് മന്ദിര് മൂരത് തേരി
ഭിര്ഭി നാ ദീകെ സൂരത് തേരി.. ആ...
യുഗ് ബീതെ നാ ആയി മിലന് കീ
പൂരന് മാസീ രെ..
ദര്ശന് ദോ ഘന്ശ്യാമ്.....

ദ്വാര്ദയാ കാ ജബ് തൂ ഖോലെ
പഞ്ചമ് സുര് നെ ഖൂംഗാ ബോലെ
അന്ധാ ദേഖെ ലങ്ക്ടാ ചല് കര്‍
പഹുംചെ സാഥീരെ...
ദര്ശന് ദോ ഘന്ശ്യാം...

പാനി കി കര് പ്യാസ് ബുച്ഛാവൂ
നേനന് കോ കേസെ സംച്ഛാവൂ
ആഖ് മിചോലി ച്ഛോടോ അബ്‌തോ
മന് കെ ബാസീ രെ..
ദര്‍ശന് ദോ ഘന്ശ്യാമ്...

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

സായന്തനം നിഴല്‍ വീശിയില്ല...

മറക്കാന്‍ കഴിയാത്ത ഒരു സുന്ദരഗാനം കൂടി.



Get this widget | Track details | eSnips Social DNA




ചിത്രം - ഒഴിവുകാലം (1985)
രചന- കെ. ജയകുമാര്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. ജെ യേശുദാസ്, എസ്. ജാനകി.


സായന്തനം നിഴല്‍ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല..
പൊയ്പ്പോയ നാളിന്‍ മയില്‍പ്പീലിമിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല..
(സായന്തനം നിഴല്‍ വീശിയില്ല..
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷസ്സന്ധ്യ വീണ്ടും വന്നു... (2)
കാലം നമുക്കായൊരുക്കും മുഹൂര്‍ത്തം അതിധന്യമാകും മുഹൂര്‍ത്തം...
(സായന്തനം നിഴല്‍ വീശിയില്ല...
ശ്രീമതിപ്പക്ഷികള്‍ സാധകം ചെയ്യുമി സാമഗാനത്തിലലിയാന്‍.. (2)
പ്രാണനില്‍ വിങ്ങുമചുംബിതമൌനം ചിറകുകള്‍തേടും മൌനം.
(സായന്തനം നിഴല്‍ വീശിയില്ല..

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

ഏതോ ജന്മകല്പനയില്‍....

ചെറുപ്പത്തില്‍ കേട്ട് അന്നുതന്നെ വല്ലാതെ ഇഷ്ടപ്പെട്ടുപോയ ഒരു ഗാനമാണ് പാളങ്ങളിലെ ഈ പാട്ട്. വാണിജയറാം സുന്ദരമായി പാടിയിരിക്കുന്നു. ഇടയ്ക്ക് ഹമ്മിംഗ് നല്‍കിയിരിക്കുന്നത് ഉണ്ണി മേനോന്‍. എന്റെ ഇഷ്ട രാഗങ്ങളിലൊന്നായ ഹംസധ്വനിയാണ് രാഗം. ഇതൊന്നു കേട്ടു നോക്കൂ....


Get this widget | Track details |eSnips Social DNA



ചിത്രം - പാളങ്ങള്‍ (1982)
ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സന്‍
പാടിയത് - വാണി ജയറാം.




ഏതോ ജന്മകല്പനയില്‍
ഏതോ ജന്മ വീഥികളില്‍
എങ്ങും നീ വന്നു
ഒരു നിമിഷം ഈയര നിമിഷം
വീണ്ടും നമ്മളൊന്നായ്...
ഏതോ ജന്മകല്പനയില്‍......
പൊന്നിന്‍ പാളങ്ങള്‍ എങ്ങോ ചേരുന്നേരം വിണ്ണിന്‍
മോഹങ്ങള്‍ മഞ്ഞായ് വീഴുന്നേരം
കേള്‍ക്കുന്നു നിന്‍ ഹൃദയത്തിന്‍
അതേ നാദമെന്നില്‍..
ഏതോ ജന്മകല്പനയില്‍...

തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണില്‍
നില്‍ക്കാതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍
ഏതോ ജന്മകല്പനയില്‍....

അറിയാതെ അറിയാതെ.....

കല്യാണി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം നമ്മളറിയാതെ തന്നെ ഇഷ്ടപ്പെട്ടുപോകും.


Get this widget | Track details | eSnips Social DNA


ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. എസ്. ചിത്ര



അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....

ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

ഞാന്‍ തേടിവന്ന നിമിഷം........

എനിക്കിഷ്ടപ്പെട്ട മറ്റൊരു ഗാനം. കെ.എസ് ചിത്ര പാടിയിട്ടുള്ളതില്‍ ഏറ്റവും നല്ല നാലോ അഞ്ചോ പാട്ടുകളെടുത്താല്‍ അതിലൊന്ന് ഈ ഗാനമായിരിക്കും.




Get this widget | Track details | eSnips Social DNA





ചിത്രം - എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി.
വര്‍ഷം- 1985
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- കണ്ണൂര്‍ രാജന്‍
ഗായിക- ചിത്ര


നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം
തരൂനീ എനിക്കുതരുനീ ഈ ജന്മം സഫലം..

ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമരഞാന്‍ (2
ഇരുളില്‍ നിന്നെ തിരയും നേരം.. (2
ഒരുകിനാവുപോല്‍ അരികില്‍വന്നുവോ
നീയിന്നെന്തേ മൌനമോ...? (2
നിമിഷം......

നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍ (2
ഇളനീര്‍ തന്നു... കുളിര്‍ നീര്‍ തന്നു.. (2
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും... (2
നിമിഷം...

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍.......

കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കാന്‍ കൊതി തോന്നുന്ന ഒരു ഗാനം കൂടി...


< /embed>
Get this widget | Track details |eSnips Social DNA




ചിത്രം- നഗരമേ നന്ദി (1967)
രചന- പി. ഭാസ്കരന്‍
സംഗീതം- രഘുനാഥ്
ഗായിക- എസ്. ജാനകി.


മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചുവച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ്.....
മഞ്ഞണിപ്പൂനിലാവ്....

എള്ളെണ്ണമണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂചൂടിച്ച വിരുന്നുകാരാ...
ധനുമാസപ്പൂക്കൈത മലര്‍ചൂടിവരുമ്പോള്‍ ഞാന്‍
അങ്ങയെക്കിനാവുകണ്ടു കൊതിച്ചിരിക്കും..
മഞ്ഞണിപ്പൂനിലാവ്....

പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി
മോതിരമണിയിക്കും മലര്‍മാസത്തില്‍
താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ
താമര മാലയുമായ് ചിങ്ങമെത്തുമ്പോള്‍
ഒരുകൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ട് കിനാവുകണ്ടേ..
മഞ്ഞണിപ്പൂനിലാവ്.....