2009, ഫെബ്രുവരി 11, ബുധനാഴ്‌ച

ഏതോ ജന്മകല്പനയില്‍....

ചെറുപ്പത്തില്‍ കേട്ട് അന്നുതന്നെ വല്ലാതെ ഇഷ്ടപ്പെട്ടുപോയ ഒരു ഗാനമാണ് പാളങ്ങളിലെ ഈ പാട്ട്. വാണിജയറാം സുന്ദരമായി പാടിയിരിക്കുന്നു. ഇടയ്ക്ക് ഹമ്മിംഗ് നല്‍കിയിരിക്കുന്നത് ഉണ്ണി മേനോന്‍. എന്റെ ഇഷ്ട രാഗങ്ങളിലൊന്നായ ഹംസധ്വനിയാണ് രാഗം. ഇതൊന്നു കേട്ടു നോക്കൂ....


Get this widget | Track details |eSnips Social DNA



ചിത്രം - പാളങ്ങള്‍ (1982)
ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സന്‍
പാടിയത് - വാണി ജയറാം.




ഏതോ ജന്മകല്പനയില്‍
ഏതോ ജന്മ വീഥികളില്‍
എങ്ങും നീ വന്നു
ഒരു നിമിഷം ഈയര നിമിഷം
വീണ്ടും നമ്മളൊന്നായ്...
ഏതോ ജന്മകല്പനയില്‍......
പൊന്നിന്‍ പാളങ്ങള്‍ എങ്ങോ ചേരുന്നേരം വിണ്ണിന്‍
മോഹങ്ങള്‍ മഞ്ഞായ് വീഴുന്നേരം
കേള്‍ക്കുന്നു നിന്‍ ഹൃദയത്തിന്‍
അതേ നാദമെന്നില്‍..
ഏതോ ജന്മകല്പനയില്‍...

തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണില്‍
നില്‍ക്കാതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍
ഏതോ ജന്മകല്പനയില്‍....

16 അഭിപ്രായങ്ങൾ:

  1. എനിക്കും ഇഷ്ടമാണ് ഈ പാട്ട്.ഭരതന്റെയല്ലെ സംവിധാനം?

    മറുപടിഇല്ലാതാക്കൂ
  2. ഈ പാട്ട് എനിക്ക് കുറേ വിഷമങ്ങള്‍ തരുന്നവയാണ്...
    ആ കാലത്ത് ഞങ്ങള്‍ പടി. കോടിക്കുളത്തായിരുന്നു താമസം...
    ആ കാലത്തെ ഓര്‍മകള്‍ ഓടിയെത്തി ഈ പാട്ടുകേട്ടപ്പോള്‍..

    മറുപടിഇല്ലാതാക്കൂ
  3. nalla paattu ... njaan aadyamaayaanu ee paattu kelkkunnathu ennu thonnunnu ... thanks ...

    മറുപടിഇല്ലാതാക്കൂ
  4. സുപ്രിയ;
    ഈ ഗാനം എനിക്കൊന്നു സെന്റ് ചെയ്യാമോ മെയിലില്‍;

    pdhareesh@gmail.com

    മറുപടിഇല്ലാതാക്കൂ
  5. ഹരീഷേട്ടാ.. ഈ പാട്ട് ഇവിടെനിന്നു ഡൌണ്‍ലോഡ് ചെയ്യാം.

    http://www.4shared.com/file/87789200/144147d3/Etho_janmakalpanayil_-_Palangal.html

    മെയിലിലും അയച്ചേക്കാം.

    മറുപടിഇല്ലാതാക്കൂ
  6. മുസാഫിര്‍:
    ഭരതന്റെ ചിത്രം തന്നെ. നമ്മുടെ നെടുമുടിവേണുവും സറീന വഹാബും അഭിനയിച്ചു തകര്‍ത്ത ചിത്രം. കമന്റിനു നന്ദി ട്ടോ.

    ഹരീഷ്:
    കോടിക്കുളത്തായിരുന്നോ മുമ്പ്? ഇപ്പോ എവിടെയാ? ചില പാട്ടുകള്‍ നമുക്ക് ഏതാണെന്ന് വേര്‍തിരിക്കാന്‍ പറ്റാത്ത എന്തൊക്കെയോ ഓര്‍മകള്‍ തരാറുണ്ട്. അതു ചിലപ്പോള്‍ പാട്ടിന്റെ മഹത്വമായിരിക്കില്ല. നമ്മുടെ ചില അവസ്ഥകളുമായി പാട്ടുകളെ അബോധപൂര്‍വമായി നാം ബന്ധിപ്പിക്കുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. അത്തരം ഇമോഷണല്‍ വാല്യു ഉള്ള കുറേ ഗാനങ്ങള്‍ എനിക്കും ഉണ്ട്. അത് ഞാന്‍ പിന്നാലെ ഇടാം. എന്തായാലും പഴയ ഓര്‍മകളുണര്‍ത്താന്‍ എന്റെ പോസ്റ്റിനു കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം..

    My......C..R..A..C..K........Words:
    ഇത് എന്റെ മാത്രമല്ല എനിക്കു പരിചയമുള്ള ഒത്തിരിപ്പേരുടെയും ഇഷ്ടഗാനമാണ്. ഏതായാലും ഇവിടെനിന്ന് ആദ്യം കേട്ടതില്‍ സന്തോഷം, ഇഷ്ടപ്പെട്ടതില്‍ പിന്നെയും സന്തോഷം, കമന്റിട്ടതില്‍ അതിസന്തോഷം.... നന്ദി.

    വിജയലക്ഷ്മി:
    പാട്ടു കേട്ടതിന് നന്ദി, കമന്റിട്ടതിനും.

    മറുപടിഇല്ലാതാക്കൂ
  7. ഇപ്പോഴാണ് ഈ പോസ്റ്റുകള്‍ ശ്രദ്ധിക്കുന്നത്. സുപ്രിയ ഇട്ടിരിക്കുന്ന ഇഷ്ടഗാനങ്ങളെല്ലാം എന്റെയും ഇഷ്ടഗാനങ്ങളാണ്.
    കേള്‍ക്കാന്‍ സുഖമുള്ള പാട്ട്. ഡൌണ്‍ലോഡ് ലിങ്കിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. നന്ദി തകര്‍പ്പന്‍...

    സിനി... ഇനിയും വരൂ..

    മറുപടിഇല്ലാതാക്കൂ
  9. സുപ്രിയേച്ചീ...!!

    ഹംസധ്വനി എന്റെയും ഒരു പ്രിയ രാഗമാണ്.

    ഈ ഗാനവും.
    ഈ പാട്ടുസീനിലെ സെറീന വഹാബിന്റെ കണ്ണിലെ സൌമ്യമായ പ്രണയം ഏതൊരു ആണിന്റേയും കരളിനെ ഒന്നു തോണ്ടും. വാണിജയറാമിന്റെ പ്രണയമധുരവാണിയും..!!

    മറുപടിഇല്ലാതാക്കൂ
  10. പാട്ട് തകർപ്പൻ തന്നെ. ഈ പടം റിലീസായപ്പോൾ തകർന്നത് ആനന്ദേട്ടനാണ് (പ്രൊഡ്യൂസർ). ഭരതന്റെ സെക്സില്ലാത്ത നല്ല പടം ജനങ്ങൾക്ക് സ്വീകാര്യമല്ല എന്ന കാര്യം ഈ പടം തെളിയിച്ചു.

    മറുപടിഇല്ലാതാക്കൂ
  11. ഗണേഷ്,

    സറീന വഹാബ് ഇത്രയും സുന്ദരിയാണെന്ന് ഈ ചിത്രം കണ്ടപ്പോഴാണ് മനസ്സിലായത്. വന്നതിനും കമന്റിട്ടതിനും നന്ദി.

    പാര്‍ത്ഥന്‍,

    ഈ വിവരം അറിയില്ലായിരുന്നു. പടം പരാജയപ്പെട്ടു പോയി അല്ലേ, കണ്ടപ്പോള്‍ നല്ല പടമായാണ് തോന്നിയത്. റെയില്‍വേസ്റ്റേഷന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണല്ലോ. നെടുമുടിയും ഗോപിയും സറീന വഹാബും നന്നായി എന്നാണ് തോന്നിയത്. സെക്സില്ല എന്ന കാരണം കൊണ്ട് പരാജയപ്പെട്ടു എന്നത് ശരിയാണെന്നു തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ അമരം എന്തുകൊണ്ട് വിജയിച്ചു? അതില്‍ സെക്സിന്റെ അംശം തീരെ കുറവല്ലേ?

    വന്നതിനും കമന്റിട്ടതിനും നൂറുനന്ദി. ഇനിയും വരു.

    മറുപടിഇല്ലാതാക്കൂ
  12. സുപ്രിയ,
    രണ്ടു വ്യാഴവട്ടം (ഒരു തലമുറയുടെ ഗ്യാപ്) കൊണ്ട് ഉണ്ടായ ആസ്വാദകരുടെ വ്യത്യാസം കണക്കിലെടുക്കേണ്ടെ.
    ഐ.വി. ശശിയും ഇതുപോലത്തന്നെയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  13. പാര്‍ത്ഥന്‍,

    പറഞ്ഞതു മനസിലായി. എങ്കിലും പാളങ്ങള്‍ എന്ന ചിത്രത്തോടടുത്തിറങ്ങിയ ഓര്‍മയ്ക്കായി, കാറ്റത്തെകിളിക്കൂട് എന്നീ ഭരതന്‍ ചിത്രങ്ങളും സെക്സിന്റെ അതിപ്രസരം ഇല്ലാതെതന്നെ വിജയിച്ച ചിത്രങ്ങളായിരുന്നില്ലേ? പാളങ്ങളെ മാത്രം വച്ച് ഒരു അഭിപ്രായത്തിലെത്തുന്നതില്‍ പ്രശ്നങ്ങളില്ലേ എന്നു മാത്രമാണ് ചോദിക്കാനുദ്ദേശിച്ചത്. എന്തായാലും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മനസ്സുകാണിച്ചതിനു നന്ദി.

    ഐ.വി ശശിയുടെ കാര്യം ശരി.

    മറുപടിഇല്ലാതാക്കൂ