2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

കേള്‍ക്കാതെപോയ ഈ ഗാനം എഴുതിയതാര്?

സ്ലം ഡോഗ് മില്യണെയറിന്റെ ഓസ്കാര്‍ ജയം ഇന്ത്യ ആഘോഷിക്കുകയാണ്. റഹ്മാനും റസൂലിനും ലഭിച്ച
ബഹുമതികള്‍ ഇന്ത്യയിലെ എല്ലാ സഹൃദയക്കും ആഘോഷമായി. സ്ലംഡോഗ് മില്യണെയറില്‍ റഹ്മാന്റെ
ഗാനങ്ങളെല്ലാം ലോകം കൊണ്ടാടുകയാണ്. പക്ഷേ ചിത്രം കണ്ടപ്പോള്‍ റഹ്മാന്റേതല്ലാത്ത
ഒരു ഗാനം കൂടി മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. സൂര്‍ദാസിന്റേതെന്ന് അവകാശപ്പെടുന്ന പഴയ ഭജനിലെ
വരികള്‍ - 'ദര്ശന് ദോ ഘന്ശ്യാമ്....'

സ്ലംഡോഗ് മില്യണെയറില്‍ മറക്കാനാവാത്ത രംഗങ്ങളിലൊന്നാണ് മാഫിയാസംഘം സലിമിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ഒരു സ്പൂണും തിളച്ച എണ്ണയും ഉപയോഗിച്ച് നശിപ്പിക്കുന്നത്. തെരുവില്‍ ഭിക്ഷയാചിക്കാനുള്ളവര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാകണമെങ്കില്‍ എന്തെങ്കിലും ഇല്ലാതാവണം. ഇവിടെ അത് കണ്ണുകളാണ്. കണ്ണുകള്‍ ചൂഴ്ന്നെടുക്കാനായി അനുജന്‍ ജമാലിനെ കൂട്ടിക്കൊണ്ടുവരാന്‍ സലിമിനോടുപറയുമ്പോള്‍ അവരുടെമേല്‍ തിളച്ച എണ്ണയും ഒഴിച്ച് അനുജനെയും കൂട്ടി ഓടിരക്ഷപെടുകയാണ് സലിം. വേഗം കുറഞ്ഞുസഞ്ചരിച്ച ഒരു തീവണ്ടിയില്‍കയറി അവര്‍ രക്ഷപെട്ടു. പിന്നീട് മുംബൈയിലെ ഒരു തെരുവിലെ സബ് വേയില്‍വച്ച് കാഴ്ചനശിപ്പിക്കപ്പെട്ട പഴയ സുഹൃത്തിനെ ജമാല്‍ കണ്ടെത്തുന്നുണ്ട്. ഈ രംഗങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ പഴയ ഭജന്‍ 'ദര്‍ശന് ദോ ഘന്ശ്യാമ്...' ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഈ ഗാനത്തിന്റെ കര്‍ത്താവാര് എന്നതിന് മില്യനെയറാവാനുള്ള മത്സരത്തില്‍ ജമാല്‍ നല്‍കുന്ന ഉത്തരം സൂര്‍ദാസ് എന്നാണ്. സൂര്‍ദാസിന്റെ പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ഗാനം യഥാര്‍ത്ഥത്തില്‍ എഴുതിയത് ജി. എസ് നേപാളി എന്ന കവിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ എന്‍.എസ് നേപാളി അവകാശപ്പെട്ടത് വിവാദമായിരുന്നു.

എഴുതിയതാരായാലും ചിത്രംകണ്ട് ദിവസങ്ങള്‍ക്കുശേഷവും ചിത്രത്തിലെ മറ്റു ഗാനങ്ങളെക്കാള്‍ എന്നെ വല്ലാതെ മഥിച്ചുകൊണ്ടിരിക്കുന്നത് ആ ഗാനമാണ്. നര്‍സി ഭഗത് എന്ന ചിത്രത്തില്‍നിന്നുള്ള ഈ ഗാനം ഇവിടെനിന്നു കേള്‍ക്കൂ..



ചിത്രം- നര്‍സി ഭഗത് (1957)
രചന- ഗോപാല്‍സിംഗ് നേപാളി
സംഗീതം- രവി
ശബ്ദം- ഹേമന്ദ് കുമാര്‍, മന്നാഡേ, സുധാ മല്‍ഹോത്ര.


ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
മന് മന്ദിര് കി ജ്യോതി ജഗാദോ..
ഘട്ഘട് ബാസീ രേ..
ദര്ശന് ദോ ഘന്ശ്യാമ്....

മന്ദിര് മന്ദിര് മൂരത് തേരി
ഭിര്ഭി നാ ദീകെ സൂരത് തേരി.. ആ...
യുഗ് ബീതെ നാ ആയി മിലന് കീ
പൂരന് മാസീ രെ..
ദര്ശന് ദോ ഘന്ശ്യാമ്.....

ദ്വാര്ദയാ കാ ജബ് തൂ ഖോലെ
പഞ്ചമ് സുര് നെ ഖൂംഗാ ബോലെ
അന്ധാ ദേഖെ ലങ്ക്ടാ ചല് കര്‍
പഹുംചെ സാഥീരെ...
ദര്ശന് ദോ ഘന്ശ്യാം...

പാനി കി കര് പ്യാസ് ബുച്ഛാവൂ
നേനന് കോ കേസെ സംച്ഛാവൂ
ആഖ് മിചോലി ച്ഛോടോ അബ്‌തോ
മന് കെ ബാസീ രെ..
ദര്‍ശന് ദോ ഘന്ശ്യാമ്...

12 അഭിപ്രായങ്ങൾ:

  1. സ്ലം ഡോഗ് മില്യണെയറിലെ കേള്‍ക്കാതെ പോയ, ആഘോഷിക്കാതെ പോയ ഒരു ഗാനം......

    മറുപടിഇല്ലാതാക്കൂ
  2. സുപ്രിയ, all the songs are very touching. I wish listen to all songs written by Vayalar Rama Varma in the same fashion.

    മറുപടിഇല്ലാതാക്കൂ
  3. ഈ പാട്ട് മുമ്പു കേട്ടിട്ടുണ്ട്. നല്ലൊരു ഭജനാണ്.
    ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  4. നല്ല പാട്ട്. slumdog millionare ല്‍ കേട്ടിരുന്നു. സുപ്രിയ പറഞ്ഞപോലെ മറക്കാന്‍ പറ്റുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  5. നന്ദി, ഈ സൂക്ഷ്മ നിരീക്ഷണത്തിനും പങ്കു വെക്കലിനും.

    മറുപടിഇല്ലാതാക്കൂ
  6. ആദ്യമായാണ് ഇവിടെ വരുന്നത്. പഴയപോസ്റ്റുകളും ശ്രദ്ധിച്ചു. നന്നായിരിയ്കുന്നു....

    :)

    മറുപടിഇല്ലാതാക്കൂ
  7. AM I A HINDU? Best Seller,

    നന്ദി. വയലാര്‍ രാമവര്‍മ്മയുടെ മിക്ക പാട്ടുകളും എന്റെയും ഫേവറിറ്റ് ആണ്.

    തകര്‍പ്പന്‍,
    നന്ദി

    സിനി,
    പാട്ട് കേട്ടതിന് നന്ദി. ഒരു ബ്ലോഗ് അക്കൌണ്ട് തുറന്നുകൂടെ?

    shihab mogral,
    ആ സിനിമ കണ്ടതുമുതല്‍ ഈ പാട്ടായിരുന്നു സത്യത്തില്‍ മനസില്‍. ജയ് ഹോ ഒക്കെ ഉണ്ടെങ്കിലും. എ.ആര്‍ റഹ്മാന്‍ ഗ്രേറ്റ് തന്നെ. എങ്കിലും............


    ഹരിശ്രീ,
    നന്ദി. സന്ദര്‍ശിച്ചതിന്. കമന്റിനും.

    shine അഥവാ കുട്ടേട്ടൻ,
    താങ്ക്സ്, താങ്ക്സ്, താങ്ക്സ്.......

    മറുപടിഇല്ലാതാക്കൂ
  8. ചേച്ചീ, ആദ്യമായാണ് ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നത്. നന്നായിരിക്കുന്നു.
    നല്ല ലേ ഔട്ട്. ആറ്റിക്കുറുക്കിയ വാക്കുകള്‍. ഒരുപാട് അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  9. നന്ദി മുജീബ്.
    ഇനിയും വരണം. ട്ടോ..

    മറുപടിഇല്ലാതാക്കൂ
  10. സ്ലം ഡോഗ് മില്യണെയറിലെ കേള്‍ക്കാതെ പോയ, ആഘോഷിക്കാതെ പോയ ഒരു ഗാനം.....
    ഇഷ്ടമായ്‌ ഇവിടെ പറഞ്ഞതിനു.

    മറുപടിഇല്ലാതാക്കൂ
  11. @വരവൂരാന്‍,
    താങ്ക്സ്, താങ്ക്സ്, താങ്ക്സ്..
    നന്ദി നന്ദി എന്നു പറഞ്ഞുമടുത്തു. അതാ വെറൈറ്റിക്ക് ആംഗലേയം)

    @സ്മിത നായര്‍,
    എന്റെ ബ്ലോഗ് മെലോഡിയസാണെന്നു പറഞ്ഞതിന് നന്ദി. സന്തോഷം. ഇനിയും ഇതുവഴി വരണേ....

    മറുപടിഇല്ലാതാക്കൂ