2009, ഫെബ്രുവരി 11, ബുധനാഴ്‌ച

അറിയാതെ അറിയാതെ.....

കല്യാണി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം നമ്മളറിയാതെ തന്നെ ഇഷ്ടപ്പെട്ടുപോകും.


Get this widget | Track details | eSnips Social DNA


ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. എസ്. ചിത്ര



അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....

ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...

5 അഭിപ്രായങ്ങൾ:

  1. അറിയാതെ ഇഷ്ടപ്പെട്ടുപോകുന്ന ഒരു പാട്ടുകൂടി.

    മറുപടിഇല്ലാതാക്കൂ
  2. ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്നയാമം....

    ആഹഹ എന്തൊരു പാട്ട്....
    താങ്ക്യൂ ചിത്ര..
    താങ്ക്യൂ സുപ്രിയ..

    മറുപടിഇല്ലാതാക്കൂ
  3. “ അറിയാതെ...അറിയാതെ....എന്നിലെ എന്നിൽ നീ..”

    വളരെ അവിചാരിതമായിട്ടാണു സുപ്രിയയുടെ ബ്ലോഗ് കാണുന്നത്.എനിക്കേറ്റവും പ്രിയപ്പെട്ട പല പാട്ടുകളും കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഇനി ഇടയ്ക്കിടെ സന്ദർശനം നടത്താം....ഇതെഴുതുമ്പോളും ഈ വരികൾ ചുണ്ടിൽ തത്തിക്കളിയ്ക്കുന്നു.

    നന്ദി !

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്ദി
    ജോയ് ആലുക്കാസ് എഫ് എമില്‍ കേട്ടുകൊണ്ടിരിക്കുന്നു :))

    മറുപടിഇല്ലാതാക്കൂ