2009, ഫെബ്രുവരി 15, ഞായറാഴ്‌ച

സായന്തനം നിഴല്‍ വീശിയില്ല...

മറക്കാന്‍ കഴിയാത്ത ഒരു സുന്ദരഗാനം കൂടി.



Get this widget | Track details | eSnips Social DNA




ചിത്രം - ഒഴിവുകാലം (1985)
രചന- കെ. ജയകുമാര്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. ജെ യേശുദാസ്, എസ്. ജാനകി.


സായന്തനം നിഴല്‍ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല..
പൊയ്പ്പോയ നാളിന്‍ മയില്‍പ്പീലിമിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല..
(സായന്തനം നിഴല്‍ വീശിയില്ല..
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷസ്സന്ധ്യ വീണ്ടും വന്നു... (2)
കാലം നമുക്കായൊരുക്കും മുഹൂര്‍ത്തം അതിധന്യമാകും മുഹൂര്‍ത്തം...
(സായന്തനം നിഴല്‍ വീശിയില്ല...
ശ്രീമതിപ്പക്ഷികള്‍ സാധകം ചെയ്യുമി സാമഗാനത്തിലലിയാന്‍.. (2)
പ്രാണനില്‍ വിങ്ങുമചുംബിതമൌനം ചിറകുകള്‍തേടും മൌനം.
(സായന്തനം നിഴല്‍ വീശിയില്ല..

6 അഭിപ്രായങ്ങൾ:

  1. സായന്തനം നിഴല്‍വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല...

    മറുപടിഇല്ലാതാക്കൂ
  2. നല്ലൊരു മെലെഡിഗാനം, ആദ്യമായിട്ടാണിത് കേള്‍ക്കുന്നത്...

    മറുപടിഇല്ലാതാക്കൂ
  3. ഒരുപാട് നാള്‍ക്കുശേഷം ഈ പാട്ട് കേള്‍ക്കാന്‍ വഴിയൊരുക്കിയതിന് നന്ദി. :-)

    മറുപടിഇല്ലാതാക്കൂ
  4. ഹരീഷേട്ടാ- നന്ദി.

    ബിന്ദു ഉണ്ണി- ഒരുപാടു നാളുകള്‍ തിരഞ്ഞതിനു ശേഷമാണ് ഈ പാട്ട് കണ്ടുപിടിക്കാന്‍ തന്നെ പറ്റിയത്.

    മറുപടിഇല്ലാതാക്കൂ
  5. കേള്‍ക്കാന്‍ കൊതിച്ചിരുന്ന ഈ പാട്ട് കേള്‍പ്പിച്ചതിന് നന്ദി. 'അര്‍ജ്ജുനന്‍മാഷുടെ ഭാമിനി ഭാമിനി... എന്ന പാട്ട് (ആദ്യത്തെ കഥ) കേള്‍പ്പിക്കുമോ?

    മറുപടിഇല്ലാതാക്കൂ
  6. നന്ദി തകര്പ്പന്‍..

    ഭാമിനി ഭാമിനി എന്റെ മറ്റൊരു ഇഷ്ടഗാനമാണ്. അത് ഉടന്‍ പോസ്റ്റു ചെയ്യാം...

    മറുപടിഇല്ലാതാക്കൂ