|
ചിത്രം- നഗരമേ നന്ദി (1967)
രചന- പി. ഭാസ്കരന്‍
സംഗീതം- രഘുനാഥ്
ഗായിക- എസ്. ജാനകി.
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചുവച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ്.....
മഞ്ഞണിപ്പൂനിലാവ്....
എള്ളെണ്ണമണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂചൂടിച്ച വിരുന്നുകാരാ...
ധനുമാസപ്പൂക്കൈത മലര്‍ചൂടിവരുമ്പോള്‍ ഞാന്‍
അങ്ങയെക്കിനാവുകണ്ടു കൊതിച്ചിരിക്കും..
മഞ്ഞണിപ്പൂനിലാവ്....
പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി
മോതിരമണിയിക്കും മലര്‍മാസത്തില്‍
താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ
താമര മാലയുമായ് ചിങ്ങമെത്തുമ്പോള്‍
ഒരുകൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ട് കിനാവുകണ്ടേ..
മഞ്ഞണിപ്പൂനിലാവ്.....
ജെ.പി അങ്കിളിനുവേണ്ടി ഒരു പാട്ട്
മറുപടിഇല്ലാതാക്കൂഎള്ളെണ്ണമണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂചൂടിച്ച വിരുന്നുകാരാ...
kindly send me your email ID
മറുപടിഇല്ലാതാക്കൂregards
jp
i forgot to tell me my gmail ID
മറുപടിഇല്ലാതാക്കൂprakashmash@gmail.com
or
jpkrishnan@gmail.com,