2008, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ഇതാ ഒരു പാട്ട് (കണ്ണോടുകണ്ണായ സ്വപ്നങ്ങള്‍...)

കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍...
ഗാനരചന- സത്യന്‍ അന്തിക്കാട്
സംഗീതം- രവീന്ദ്രന്‍
പാടിയത്- യേശുദാസ്, ചിത്ര
ചിത്രം- കളിയില്‍ അല്പം കാര്യം

Get this widget | Track details | eSnips Social DNA




എന്റെ ഒരു ഇഷ്ടഗാനം...
വളരെനാളുകള്‍ തിരഞ്ഞിട്ടാണ് ഈ പാട്ട് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞത്.
സമയമുള്ളപ്പോള്‍ വെറുതെ കേട്ടുനോക്കൂ.. എന്നിട്ട് താഴെ ചെറുതെങ്കിലും ഒരു കമന്റും.
കാന്താരിക്കുട്ടിയുടെ സാഹസങ്ങള്‍ കണ്ടാണ് ഇതുചെയ്യാനുള്ള ധൈര്യം സംഭരിച്ചത്...


നന്ദിയും സ്നേഹാന്വേഷണവും കാന്താരിക്കുട്ടിയോട്........




കണ്ണോടുകണ്ണായ സ്വപ്നങ്ങള്‍
മോഹങ്ങളില്‍ നീരാടുമ്പോള്‍ അതിനോരോ ഭാവം (കണ്ണോടുകണ്ണായ...

പേരാലിന്‍ തുഞ്ചത്തൊരൂഞ്ഞാല്
തെന്നലിലിളകും മലരിന്‍ തളിരിതള്‍ ചാഞ്ചാടും പൊന്നൂഞ്ഞാലലകളില്‍
പുന്നാരം ചൊല്ലിക്കൊണ്ടാടാന്‍വാ
കണ്‍മണിയിത്തിരി പുഞ്ചിരിയില്‍ തുടുചുംബനമധുപകരാം (കണ്ണോടുകണ്ണായ.....

ഒന്നാനാം കുന്നിന്റെ താഴ്വാരം
തുമ്പികളലയും പുലരിത്തുടുകതിര്‍ പൂന്തോപ്പില്‍ പൊന്നോണപ്പാട്ടില്‍
കല്യാണത്തേരേറിപ്പോരാമോ
അമ്പലവും അതിനങ്കണവും നവമംഗളമലര്‍ചൊരിയും (കണ്ണോടുകണ്ണായ...

22 അഭിപ്രായങ്ങൾ:

  1. സുപ്രിയാ..
    പാട്ട് നന്നായി.
    പാവം ഈ അധ്യാപകന്റെ കഥകൾ
    വായിച്ചു അഭിപ്രായം അറിയിച്ചാലും...

    മറുപടിഇല്ലാതാക്കൂ
  2. യ്യോ ഈ സാഹസം ഞാന്‍ കണ്ടില്ലാരുന്നു സുപ്രിയ..ഇതു തനിമലയാളത്തില്‍ വന്നിരുന്നോ ? അതോ ഞാന്‍ ശ്രദ്ധിക്കാതെ പോയതോ ? എന്തായാലും നന്നായി ..ഈ പാട്ട് എനിക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടതാണ്.നന്ദി സുപ്രിയ

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല ഒരു ഗാനം....ഇന്നും കേള്‍ക്കുവാന്‍ കൊള്ളാവുന്ന ഗാനങ്ങള്‍ അപൂര്‍വ്വമല്ലേ? ഓ.എന്‍.വി എഴുത്ത് എതാണ്ട് നിര്‍ത്തിയപോലെ ആണല്ലോ? പിന്നെ കൈതപ്രവും മെലഡികള്‍ അധികം എഴുതുന്നില്ല....വല്ലപ്പോഴും പുത്തഞ്ചേരിയോ മറ്റോ എഴുതിയാല്‍ ആയി.വ്യത്യസ്ഥനായ ബാര്‍ബര്‍ പോലെ ബോറന്‍ പാട്ടുകള്‍ക്കല്ലേ ഡിമാന്റ്..

    എന്നാണ് ഈ തല്ലിപ്പോളി പാട്ടുകളെ വകഞുമാറ്റി മനസ്സിനെ തൊട്ടുണര്‍ത്തുന്ന നല്ല ഗാനങ്ങളുടെ ഒരു പൂക്കാലം വരിക?

    മറുപടിഇല്ലാതാക്കൂ
  4. മോനൂ...

    ഒരു രക്ഷയുമില്ല. ഞാനും കുറെ തിരഞ്ഞതാ. ഇ സ്നൈപ്സുകൊണ്ട് തൃപ്തിപ്പെടുകയേ നിവര്‍ത്തിയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  5. supriya..manassinu santhoshamulla enthenkilum cheyyanam, athu kondakam ithinu a manasanthoshathinte sukham ullathu

    മറുപടിഇല്ലാതാക്കൂ
  6. ഗൌരീനാഥന്‍.. മനസന്തോഷത്തിന്റെ സുഖം ഈ പാട്ടുകേള്‍ക്കുമ്പോ ഉണ്ടാകുന്നു എന്നു കേട്ടതില്‍ സന്തോഷം. എനിക്കൊത്തിരി ഇഷ്ടമുള്ള ഒരു ഗാനമാണത്. അതിന്റെ വരികളെക്കാളും ആ പാട്ടു സൃഷ്ടിക്കുന്ന മൂഡ് പ്രത്യേകതകളുള്ളതാണ്.

    കമന്റിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. നല്ല പാട്ടാണ്.കേള്‍ക്കാന്‍ തൊന്നുന്നത്.

    മറുപടിഇല്ലാതാക്കൂ
  8. മാര്‍ജ്ജാരനും നന്ദി.

    വീണ്ടും വീണ്ടും കേള്‍ക്കുമ്പോഴും ബോറടിക്കാത്ത കുറേ പാട്ടുകള്‍ എന്തായാലും മലയാളത്തിലുണ്ട്. അതിലൊന്നാണ് ഈ പാട്ടും. പാട്ടു കേട്ടതിനു നന്ദി. കമന്റിട്ടതിന് നൂറു നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. ഗുണാ കേവ് കൊടൈക്കനാലിലാണ്.ഭൂമി പിളര്‍ന്നുണ്ടായ ഒരു നിഗൂഢ ലോകം.ഇതിലെങ്ങാന്‍ അബദ്ധത്തില്‍ വീണു പോയാല്‍....ശവശരീരം പോലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ടെടുക്കുക.ഇങ്ങിനെ കണ്ടെടുത്ത ഒരാളുടെ സ്മാരകം ഇവിടെ പണിതിട്ടുണ്ട്.ഈയിടെ എറണാകുളത്തു നിന്നും ഒരു സംഘം യുവാക്കള്‍ ഇവിടെ സന്ദര്‍ശിക്കവെ ഒരാള്‍ അതില്‍ വീണു പോകുകയും പോലീസും ഫയര്‍ ഫൊഴ്സും കൈ മലര്‍ത്തിയപ്പോള്‍ കൂട്ടത്തിലൊരാള്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഒരു യുവാവ് കയറില്‍ ഞാന്നിറങ്ങുകകയും വീണുപോയ സുഹൃത്തിനെ കൂട്ടീക്കൊണ്ടുവരികയും ചെയ്തത് ദേശീയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.കമല്‍ ഹാസന്‍ ഇത്തരം ഒരു ഗുഹയില്‍ വെച്ചാണ് ഗുണ എന്ന സിനിമ എടുത്തത്.

    മറുപടിഇല്ലാതാക്കൂ
  10. സുപ്രിയ. ഇനിയും നല്ല പാട്ടുകള് പ്രദീഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. ഈ മനോഹരഗാനത്തെ ഓര്‍മ്മിപ്പിച്ചതിന് നന്ദി. ഇനിയും പോസ്റ്റുകള്‍ വരട്ടെ..

    മറുപടിഇല്ലാതാക്കൂ
  12. പാട്ട് മുഴുവനും കേട്ടു... ലൊ ബാന്‍ഡ് വിഡ്ത്തിലും മുഴുവന്‍ - ഇന്ററപ്ഷനില്ലാതെ ആസ്വദിച്ചു...
    കൂടുതല്‍ പാട്ടുകള്‍ ഇടൂ...
    ‘എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടില്‍... എന്ന വരികളുള്ള പാട്ട് ഞാന്‍ കാന്താരിക്കുട്ടിയോട് ചോദിച്ചിട്ട് ആ കുട്ടി മൈന്റ് ചെയ്തില്ല.. മോളെങ്കിലും പാടി കേള്‍പ്പിക്കൂ...
    സ്നേഹത്തോടെ
    ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍

    മറുപടിഇല്ലാതാക്കൂ
  13. ഇതിന്റെ വീഡിയോ ഇവിടെ കാണാം ...


    http://priyageetham.blogspot.com/2009/01/blog-post_5567.html

    മറുപടിഇല്ലാതാക്കൂ
  14. download this Mp3 from here...


    http://www.4shared.com/file/46634932/6209be4f/Kaliyil_Alpam_Karyam-Kannodu_Kannaya_Swapnangal-Sathyan_Anthikkadu-Raveendran.html?

    മറുപടിഇല്ലാതാക്കൂ
  15. ഗൌരിനാഥന്‍, നിസാര്‍, സതീഷ് ഹരിപ്പാട് നന്ദി.

    ജെ.പി അങ്കിള്‍ പാട്ടു കേട്ടതില്‍ വളരെ സന്തോഷം. പറഞ്ഞ പാട്ട് ഇവിടെ ഇട്ടിട്ടുണ്ട്.
    http://supriyam.blogspot.com/

    നാട്ടുകാരാ.. കാണാം..

    ഷിനോ .. ലിങ്കുകള്‍ക്ക് നൂറു നന്ദി. ഇനിയും ഇതുവഴി വരണം.

    മറുപടിഇല്ലാതാക്കൂ
  16. കേള്‍ക്കാന്‍ സുഖമുള്ള പാട്ട്. കേള്‍പ്പിച്ചതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  17. നല്ല പാട്ട്. ഇതെന്താ ഞാനിതുവരെ കേള്‍ക്കാഞ്ഞത്?
    രവീന്ദ്രന്‍മാഷുടെയല്ലേ സംഗീതം. മോശമാവില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ