2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

ഞാന്‍ തേടിവന്ന നിമിഷം........

എനിക്കിഷ്ടപ്പെട്ട മറ്റൊരു ഗാനം. കെ.എസ് ചിത്ര പാടിയിട്ടുള്ളതില്‍ ഏറ്റവും നല്ല നാലോ അഞ്ചോ പാട്ടുകളെടുത്താല്‍ അതിലൊന്ന് ഈ ഗാനമായിരിക്കും.




Get this widget | Track details | eSnips Social DNA





ചിത്രം - എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി.
വര്‍ഷം- 1985
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- കണ്ണൂര്‍ രാജന്‍
ഗായിക- ചിത്ര


നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം
തരൂനീ എനിക്കുതരുനീ ഈ ജന്മം സഫലം..

ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമരഞാന്‍ (2
ഇരുളില്‍ നിന്നെ തിരയും നേരം.. (2
ഒരുകിനാവുപോല്‍ അരികില്‍വന്നുവോ
നീയിന്നെന്തേ മൌനമോ...? (2
നിമിഷം......

നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍ (2
ഇളനീര്‍ തന്നു... കുളിര്‍ നീര്‍ തന്നു.. (2
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും... (2
നിമിഷം...

10 അഭിപ്രായങ്ങൾ:

  1. I also like this song very much... Nice romatic song..

    Alpha

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഗാനം തന്നെ ആണ് ഇത്.

    [എനിയ്ക്കിത് ഇവിടെ പ്ലേ ചെയ്യാന്‍ പറ്റുന്നില്ല]
    :(

    മറുപടിഇല്ലാതാക്കൂ
  3. നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം
    ...
    adhyamayyanu ivide ..
    ishtamulla paattu kettu..thanks
    :)

    മറുപടിഇല്ലാതാക്കൂ
  4. എനിക്കിവിടെ പ്ലേ ചെയ്യാന്‍ സാധിക്കുന്നില്ല കെട്ടോ...
    എന്തോ പ്രശ്നം ഉണ്ട്..
    ഒന്നു നോക്കിക്കേ..

    മറുപടിഇല്ലാതാക്കൂ
  5. സുപ്രിയേ; ഈ വേര്‍ഡ് വേരി എടുത്ത് കളയൂ ട്ടോ...
    ഞാനെത്ര പ്രാവശ്യം ട്രൈ ചെയ്തിട്ടാന്നറിയോ, ഒരു കമ്മെന്റ് ഇടാന്‍ പറ്റിയത്..

    നാളെ മിക്കവാറും ഇല്ലിക്കല്‍ കല്ലിലേക്ക് പോകുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  6. ആല്‍ഫ.. പാട്ടു കേട്ടതിനു നന്ദി. അനോണിയാവാതെ ഒരു അക്കൌണ്ട് തുറക്കൂ..

    ശ്രീ- എന്തോ പ്രശ്നമുണ്ടായിരുന്നു. ഇപ്പോ ശരിയാക്കിയിട്ടുണ്ട്.

    the man to walk with - കമന്റിനു നൂറു നന്ദി.


    ഹരീഷേട്ടാ- പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
    ഇപ്പോ ശരിയായി.

    വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാം.

    ആഹാ... ആരൊക്കെയുണ്ട് ഇല്ലിക്കല്‍ കല്ലിലേക്ക് കൂടെ? പോയിവന്നിട്ട് വിശേഷങ്ങള്‍ ബ്ലോഗിലിടൂ.

    മറുപടിഇല്ലാതാക്കൂ
  7. നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍
    ഇളനീര്‍ തന്നു... കുളിര്‍ നീര്‍ തന്നു..
    ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
    തന്നു തണ്ണീര്‍പ്പന്തലും...‍....!


    -::::: ഒ.എന്‍.വി.ക്കേ ഇങ്ങനെ എഴുതാനാവൂ...
    ചിത്രേച്ചിക്കേ ഇങ്ങനെ പാടാനാവൂ....!

    കരളിലെ പഴയൊരു മുറിവില്‍ അവള്‍ പെയ്യുമ്പോള്‍
    മഴയ്ക്കും സ്മൃതിക്കുമെന്തൊരു വേദന.::--


    ഈ പാട്ടൊറ്റൊയ്ക്കു കേള്‍ക്കരുതേ....!

    മറുപടിഇല്ലാതാക്കൂ
  8. ക്ഷമിക്കുക

    വിവരക്കേടിന്റെ പോസ്റ്റില്‍ തൊടുപുഴ പ്രശ്നത്തില്‍ ഇടപെട്ടത് കൊണ്ടുമാത്രം അങ്ങയുടെ അറിവിലേക്ക് ഒരു ലിങ്ക്

    ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ഞാന്‍ തേടിവന്ന നിമിഷം........,

    മറുപടിഇല്ലാതാക്കൂ