2009, മാർച്ച് 18, ബുധനാഴ്‌ച

ചന്ദ്രോദയം കണ്ടു കൈകൂപ്പിനില്‍ക്കും......

മറ്റൊരു ഇഷ്ടഗാനംകൂടി. ജയചന്ദ്രനും പി. സുശീലയും സുന്ദരമായി പാടിയിരിക്കുന്നു. ചിത്രം - 1975ല്‍ ഇറങ്ങിയ സിന്ധു. ശ്രീകുമാരന്‍തമ്പിയെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എന്റെ പ്രിയ സംഗീതസംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാഷ്. അര്‍ജ്ജുനന്‍മാഷുടെ എല്ലാ ഗാനവും പോലെ ഈ ഗാനവും അതിസുന്ദരം. കേട്ടുനോക്കൂ...

Get this widget | Track details | eSnips Social DNA




ചന്ദ്രോദയംകണ്ടു കൈകൂപ്പിനില്ക്കും സിന്ദൂരമണിപുഷ്പം നീ..
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ എന്നാത്മ ജ്ഞാനോദയം..
ചന്ദ്രോദയംകണ്ടു....

ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ സംഗീതമായ് വളര്‍ന്നു (2)
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍ ചൈതന്യമായലിഞ്ഞു (2)
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ്..
ചന്ദ്രോദയംകണ്ടു...

തീരാത്ത സങ്കല്പ സാഗരമാലകള്‍ താളത്തില്‍ പാടിടുമ്പോള്‍ (2)
ആ മോഹ കല്ലോലമാലികയില്‍ നമ്മള്‍ തോണികളായിടുമ്പോള്‍ (2)
നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ലക്ഷ്യമാകും
നിന്‍ ചിത്തമെന്‍ സ്വര്‍ഗ്ഗമാകും..
ചന്ദ്രോദയംകണ്ടു...

6 അഭിപ്രായങ്ങൾ:

  1. ചന്ദ്രോദയംകണ്ടു കൈകൂപ്പിനില്ക്കും സിന്ദൂരമണിപുഷ്പം നീ..

    മറുപടിഇല്ലാതാക്കൂ
  2. പഠിക്കുന്നകാലത്ത് പഴയ പാട്ടിനോടുള്ള എന്റെ ഇഷ്ടം കൂട്ടുകാര്‍ക്ക് എന്നെ കളിയാക്കാനുള്ള ഒരു കാരണമായിരുന്നു.ഇന്നു അതെ പാട്ടുകളാണ് അവരുടെ favourite.പക്ഷെ ജോലികിട്ടിയതിനു ശെഷം ഞാന്‍ പഴയപാട്ടുകളെ വിട്ടു എന്നു പറയുന്നതാണ് ശരി.സുപ്രിയയുടെ പാട്ടുകള്‍ എന്റെ ആ പഴയ collection പൊടിതട്ടിയെടുക്കന്‍ പ്രേരിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. @ കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!

    അടിച്ചുമാറ്റുമ്പോള്‍ പിന്നൊന്നും നോക്കാനില്ലല്ലോ കിടക്കട്ടെ..... ഹഹ
    ഇവിടെ വന്നതിന് താങ്ക്സ്. കമന്റിനു പിന്നെയും താങ്ക്സ്..


    @ രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
    നന്ദി.

    @ ഏകാന്തപഥികന്‍,
    എന്റെകാര്യവും അങ്ങനെതന്നെ. കൂട്ടുകാര്‍ നീയിപ്പോഴും ജാംബവാന്‍ പാട്ടുകളുടെ കാലത്താ എന്നു കളിയാക്കുമ്പോഴും എനിക്കറിയാമായിരുന്നു അവരുടെ തെറ്റ് ഒരിക്കല്‍ അവര്‍തന്നെ തിരിച്ചറിയുമെന്ന്. പക്ഷേ പഴയപാട്ടുകളെ വിട്ടുകളയാന്‍ ഒരുതിരക്കിലും കഴിയാറില്ല. ചിലപ്പോള്‍ തോന്നിയിട്ടുണ്ട് നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ നിലനിര്‍ത്തുന്നതുതന്നെ സംഗീതമാണെന്ന്. മാനസികപ്രശ്നങ്ങള്‍ സംഗീതത്തില്‍ മുക്കി മറക്കുന്ന എത്രയോ സുഹൃത്തുക്കളെ എനിക്കറിയാം.

    ഞാനിവിടെയിടുന്ന പാട്ടുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇല്ല. പാട്ടുകള്‍ പഴയതായേ തീരൂ എന്ന മുന്‍വിധിയും ഇല്ല. മുമ്പുതന്നെ മനസിലുടക്കിയ പാട്ടുകള്‍ പോസ്റ്റുചെയ്യുക എന്ന ഉദ്ദേശം മാത്രമേയുള്ളു.

    എന്റെ വളരെ ചെറിയ സംരംഭം നല്ലപാട്ടുകളിലേക്ക് ഒരാളെക്കൂടി തിരിച്ചെത്തിച്ചു എന്നറിയുന്നതില്‍ വളരെ വളരെ സന്തോഷം.. ഇനിയും ഇതിലെ വരൂ. നൂറു നന്ദി.

    @ കുമാരന്‍, ശ്ശെ.. കുമാരേട്ടാ...

    ഇവിടെ വന്നതിന് നന്ദി, കമന്റിട്ടതിന് അതിന്റെ പുറത്ത് പിന്നെയും കുറേ നന്ദികൂടി.അത്രയൊക്കെയല്ലേ നമ്മളെക്കൊണ്ടു പറ്റൂ..

    മറുപടിഇല്ലാതാക്കൂ