2009, മാർച്ച് 19, വ്യാഴാഴ്‌ച

കല്യാണിമുല്ലേ നീയുറങ്ങൂ....

ചെറുപ്പത്തില്‍ എന്റെ അനിയനെ ഉറക്കാന്‍ അമ്മ പാടാറുണ്ടായിരുന്ന താരാട്ടുപാട്ടാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്. (എന്നെ ഉറക്കാന്‍ പാടിക്കാണില്ല. ഈ പാട്ടുണ്ടാകുന്നതിനുമുമ്പ് ഞാനുണ്ടായിപ്പോയി. എന്തൊരു കഷ്ടം!)
ഇതുകേള്‍ക്കുമ്പോഴെല്ലാം ഞാനെന്റെ ചെറുപ്പകാലത്തെത്തും. താരാട്ടുകേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞാകും. ബിച്ചു തിരുമലയ്ക്കും രാജ് കമലിനും നന്ദി.

ധാരാളം താരാട്ടുപാട്ടുകള്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ 'സീത'യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍' എന്ന പാട്ടിനെ അതിശയിക്കാന്‍ വേറൊരു പാട്ടില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെയും നല്ല താരാട്ടുപാട്ടുകളുണ്ട്. കോന്നിയൂര്‍ ഭാസ്-കണ്ണൂര്‍ രാജന്‍ ടീമിന്റെ 'കണ്‍മണി പെണ്‍മണിയേ കാര്‍ത്തിക പൊന്‍കണിയേ..', എഴുതാപ്പുറങ്ങളിലെ ഓയെന്‍വി-വിദ്യാധരന്‍മാഷുടെ 'താലോലം പൈതല്‍ താലോലം...', മോഹന്‍സിതാര/കൈതപ്രം ടീമിന്റെ 'ഉണ്ണീവാവാവോ..' ഓയെന്‍വീ-ഔസേപ്പച്ചന്‍ ടീമിന്റെ 'അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..' പക്ഷേ വല്ലാതെ ടച്ച് ചെയ്ത താരാട്ട് ഇതാണ്.

പി.സുശീലയുടെ ആലാപനം അതിസുന്ദരം. കേട്ടിരുന്നാല്‍ ഉറങ്ങിപ്പോകുന്നതറിയില്ല. ഈ ഗാനം കല്യാണി രാഗത്തില്‍ത്തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.



Get this widget | Track details | eSnips Social DNA




ചിത്രം - ആഴി
ഗാനരചന - ബിച്ചുതിരുമല
സംഗീതം- രാജ് കമല്‍
വര്‍ഷം- 1985
ഗായിക- പി. സുശീല



കല്യാണിമുല്ലേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

മനസ്സിലെ മാമ്പൂവിതളില്‍ കിനിയും
മകരന്ദമല്ലേ നീ (2)
അമ്മതന്‍ ജീവിതവാനില്‍ വിരിയും
അമ്പിളിക്കലയേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

വളപ്പൊട്ടിനോടും കഥകള്‍ പറയാന്‍
തുടിക്കുന്നു നിന്‍ഹൃദയം
അവിടെനിന്നായിരം ചിറകും വീശി
തുമ്പികളുയരും നിന്‍മിഴിയില്‍
മണിക്കിനാവിന്‍ തുമ്പികള്‍

24 അഭിപ്രായങ്ങൾ:

  1. ഈ പാട്ടുകേട്ടുറങ്ങാന്‍ എന്തുരസം...

    മറുപടിഇല്ലാതാക്കൂ
  2. ഒരു ടീച്ചര്‍ ആണ് എന്നറിഞ്ഞതില്‍ സന്തോഷം..
    എന്‍റെ ബ്ലോഗില്‍ വന്നു എന്നെ അതി ഭയങ്കരമായി പുകഴ്ത്തിയത്തില്‍ വേറെ സന്തോഷം.
    ഇവിടെയും ഞാന്‍ ആദ്യമായാണ്‌..ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  3. താരാട്ട്‌ എന്റെയും ഒരു ദൗര്‍ബ്ബല്യമാണ്‌.ഒരു പോസ്‌റ്റ്‌ ഇടണമെന്നു ഞാനും കരുതിയിരുന്നു........

    മറുപടിഇല്ലാതാക്കൂ
  4. ഞാനൊന്നും പറയുന്നില്ല..പറയാതെ തന്നെ എന്റെ മനസ്സ് അറിയാന്‍ കഴിയുമെന്ന് വിചാരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. സുപ്രിയ;
    ഈ ഗാനം പരിചയപ്പെടുത്തിതന്നതിന് നന്ദി...

    പിന്നെ ആ g-mail ID ഒന്നു തരാമോ??
    പിന്നെ ഞാനൊരു പാട്ട് എനിക്ക് സെന്റാന്‍ പറഞ്ഞിട്ട് ചെയ്തില്ലല്ലോ??

    മറുപടിഇല്ലാതാക്കൂ
  6. http://kalyanasaugandikam.blogspot.com/2009/03/blog-post_30.html

    ദയവായി വരൂ, ഒരു അഭിപ്രായം പറയൂ..

    മറുപടിഇല്ലാതാക്കൂ
  7. @സ്മിത ആദര്ശ്
    ഞാന്‍ അതിഭയങ്കരമായി പുകഴ്ത്തിയോ? സോറി അങ്ങനെ ഉദ്ദേശിച്ചില്ല. ഇഷ്ടപ്പെട്ടു എന്ന കാര്യം പറഞ്ഞു എന്നു മാത്രം.

    @മൈത്രേയി
    പെട്ടെന്നാട്ടെ, പെട്ടെന്നാട്ടെ... അല്ലെങ്കില്‍ ഞാന്‍തന്നെ ഇട്ടുകളയും..

    @സുരേഷ്കുമാര്‍ പുഞ്ചയിലില്‍
    ചിലപാട്ടുകളുടെ മനോഹാരിത വാക്കില്‍ പറയാവുന്നതിനപ്പുറമല്ലേ.. നന്ദി.

    @ഏകാന്തപഥികാ
    തീര്‍ച്ചയായും മനസ്സിലായി.


    @ഹരീഷ് തൊടുപുഴ,
    ഇമെയില്‍ ഐ.ഡി തരാം.
    പാട്ട് അയക്കുന്നകാര്യം ഞാന്‍ സത്യമായും മറന്നുപോയതാ...തിരക്കുകള്‍ക്കിടയില്‍. ഇന്നുതന്നെ അയക്കാം.

    മറുപടിഇല്ലാതാക്കൂ
  8. നല്ല അടിപൊളി സൈറ്റാണല്ലോ സുപ്രിയ. വീട്ടില്‍ ബേന്‍ഡ് വിഡ്ത്ത് കുറവായതിനാല്‍ പാട്ട് കേള്‍ക്കാനായില്ല. എന്റെ സൈറ്റില്‍ താങ്കള്‍ സന്ദര്‍ശിച്ചതിന് ആദ്യമായിക് നന്ദി പറയട്ടെ. ഞാന്‍ കന്നിക്കാരനായ ഒരു എഴുത്തുകാരനാണ്.
    എന്റെ സഹോദരന്‍ സിനിമാനടന്‍ വി. കെ. ശ്രീരാമനും, വലിയമ്മയുടെ മകന്‍ സി.വി.ശ്രീരാമനും എഴുത്തുകാരാണ്.
    ഞാന്‍ എഴുതി തെളിഞ്ഞു വരുന്നതേ ഉള്ളൂ..
    എന്റെ ബ്ലോഗ് സുഹൃത്തുക്കളാണ് എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം തരുന്നത്. എനിക്ക് കുറച്ച് ഓഡിയോ ക്ലിപ്പ്സ് ചേര്‍ക്കാനുണ്ട്. സംശയം വരുമ്പോള്‍ സഹായിക്കുമല്ലോ.

    സ്നേഹത്തോടെ
    ജെ പി

    NB: welcome to
    http://trichurblogclub.blogspot.com/

    മറുപടിഇല്ലാതാക്കൂ
  9. നന്ദി. പഴയ ഓര്‍മ്മകള്‍ തന്നതിനു.

    മറുപടിഇല്ലാതാക്കൂ
  10. നന്നായിട്ടുണ്ട്.... വ്യത്യ്Yസ്ത്മായ ബ്ലോഗ്..... ആശംസകള്‍... പാട്ടും ഇഷ്ട്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  11. പോസ്റ്റുകളില്‍ നിന്നും പഴയ നല്ലൊരു കളക്ഷന്‍ ഉണ്ടെന്ന് കരുതുന്നു, പഴയ സിനിമാ മാപ്പിളപ്പാട്ടുകള്‍ പോസ്റ്റിയാല്‍ വലിയ ഉപകാരമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  12. ഞാന്‍ ആദ്യായിട്ട ഈ പാട്ട് കേള്‍ക്കുന്നത് ഒരുപാട് നന്ദിയുണ്ട്

    മറുപടിഇല്ലാതാക്കൂ
  13. ജെ.പി ചേട്ടാ..
    വി.കെ ശ്രീരാമനെയും സി.വി ശ്രീരാമനെയും എനിക്കറിയാം. (അവര്‍ക്കെന്നെ അറിയില്ല ട്ടോ..) എഴുതാന്‍ കഴിയുന്നത് വലിയ നന്മയാണ്. അത്തരം കഴിവുള്ള എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  14. ശ്ശെ അറിയാതെ ക്ലിക്കി പോയി.

    ജെ.പി ചേട്ടാ എനിക്കത്ര സാങ്കേതികജ്ഞാനമൊന്നുമില്ല. അറിയുന്നത് പറഞ്ഞുതരുന്നതില്‍ സന്തോഷമേയുള്ളൂ.


    കുമാരന്
    നന്ദി ഇവിടെവന്നു പാട്ടുകേട്ടതിന്

    ദൈവം,
    രണ്ടുവട്ടം കമന്റിയതിന് നന്ദി..

    ഡോ.ജിഷ്ണു ചന്ദ്രന്‍,
    ഇവിടെവന്നതിന് നന്ദിയുണ്ട്.

    ശലഭം,
    നന്ദി

    തറവാടി,
    അത്രവലിയ കളക്ഷനൊന്നുമില്ല. പിന്നെ ഇഷ്ടപ്പെട്ട പാട്ടുകള്‍ എങ്ങനെയെങ്കിലും തപ്പിപ്പിടിച്ച് ശേഖരിച്ചുവയ്ക്കുക പതിവായിരുന്നു.
    പഴയ മാപ്പിളപ്പാട്ടുകള്‍ പോസ്റ്റ് ചെയ്യാം.

    പുള്ളിപ്പുലി,
    ഈ ബ്ലോഗിലേക്കു സ്വാഗതം. ഇനിയും വരണേ...

    മറുപടിഇല്ലാതാക്കൂ
  15. ജോലി ഉള്ളതും ഇല്ലത്തതും ഒരു പോലെ തന്നെ ..... അപ്പൊ പിന്നെ ബ്ലൊഗുനതല്ലെ നല്ലത് എന്നു കരുതി.....

    മറുപടിഇല്ലാതാക്കൂ
  16. പാട്ട് ഇഷ്ടപ്പെട്ടു എന്‍റെ ബ്ലോഗ്ഗില്‍ സ്പെയിനിലെ കാഴ്ചകള്‍ കാണാന്‍ വന്നതിനു നന്ദി .ഒരു അഭിപ്രായം പറഞ്ഞോട്ടെ പോസ്റ്റില്‍ എഴുതിയത് വായിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് .ടെമ്പ്ലേറ്റ് നല്ല ടെമ്പ്ലേറ്റ് തന്നെ അക്ഷരങ്ങള്‍ അല്പം കൂടി വലുതാക്കൂ .നിറം ടെക്സ്റ്റ് ബാക്ക് ഗ്രൌണ്ട് വെള്ള ,അക്ഷരങ്ങളും വെള്ള തന്നെ വായിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് .
    തുറന്നു പറഞ്ഞതില്‍ ഇഷ്ടകേട്‌ ഇല്ലെങ്കില്‍ ഒന്നൂടെ പറഞ്ഞോട്ടെ ,എനിക്കിഷ്ടപെട്ട ഒരു ഗാനം ഇടാമോ ആരണ്യകം സിനിമ യിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലും ഒരുക്കി വെച്ചില്ലേ ......
    ഇനിയും വരാം സ്നേഹത്തോടെ .

    മറുപടിഇല്ലാതാക്കൂ
  17. @ പാച്ചല്ലൂര്‍ പാച്ചന്‍,
    അപ്പോ ഇനി ഇവിടെത്തന്നെ കാണുമല്ലോ അല്ലേ..?

    @ ഞാനും എന്റെ ലോകവും,
    ടെമ്പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നു തോന്നുന്നു. സജഷനു വളരെ നന്ദി. പക്ഷേ ടെക്സ്റ്റ് കളറിന്റെ കാര്യത്തില്‍ ഇപ്പോഴും തൃപ്തിയില്ല. അക്ഷരങ്ങള്‍ വലുതാക്കിയിട്ടുണ്ട്.
    അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ അല്പവും ഇഷ്ടക്കേടില്ല. ഇനിയും പറയൂ. ആരണ്യകത്തിലെ പാട്ട് ഇടാം.
    നന്ദി.

    മറുപടിഇല്ലാതാക്കൂ