2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ..

1988ല്‍ ഇറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായിരുന്നു ഹരിഹരന്റെ ആരണ്യകം. 1973ലെ ലേഡീസ്ഹോസ്റ്റല്‍ മുതലിങ്ങോട്ട് കുറെയധികം കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളിക്കു നല്‍കിയ സംവിധായകനായിരുന്നു ഹരിഹരന്‍. സുജാത, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍വീരഗാഥ, സര്‍ഗ്ഗം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിഎന്നീചിത്രങ്ങളിലൂടെ ഇപ്പോള്‍ പഴശ്ശിരാജയിലെത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ചലച്ചിത്രത്തില്‍ സംഗീതത്തിന്റെ മൂല്യം മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ഹരിഹരനുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധിച്ചാലറിയാം. മിക്കവാറും എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങള്‍ അക്കാലത്ത് സൂപ്പര്‍ഹിറ്റുകളായിരുന്നു.

സുജാതയിലെ ആശ്രിതവല്‍സലനേ.., താലിപ്പൂ പീലിപ്പൂ, സ്വയംവര ശുഭദിനമംഗളങ്ങള്‍, കാളിദാസന്റെ കാവ്യഭാവനയെ എന്നീഗാനങ്ങളും,
പഞ്ചാഗ്നിയിലെ സാഗരങ്ങളെ, ആ രാത്രി മാഞ്ഞുപോയി എന്നീ ഗാനങ്ങളും,
നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, കേവലമര്‍ത്യഭാഷ, മഞ്ഞള്‍പ്രസാദവും, നീരാടുവാന്‍എന്നീഗാനങ്ങളും
ഒരു വടക്കന്‍ വീരഗാഥയിലെ ചന്ദനലേപസുഗന്ധം, ഇന്ദുലേഖ, കളരിവിളക്കു തെളിഞ്ഞതാണോ,ഉണ്ണിഗണപതിയേ. എന്നീഗാനങ്ങളും
സര്‍ഗ്ഗത്തിലെ കണ്ണാടി ആദ്യമായെന്‍, ആന്ദോളനം, കൃഷ്ണകൃപാസാഗരം, പ്രവാഹമേ, സംഗീതമേ അമരസല്ലാപമേ എന്നീഗാനങ്ങളും, പരിണയത്തിലെ അഞ്ചുശരങ്ങളും, പാര്‍വണേന്ദുമുഖി, സാമജസഞ്ചാരിണീ,വൈശാഖപൌര്‍ണ്ണമിയോ തുടങ്ങിയ ഗാനങ്ങളും
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ അമ്പിളിപ്പൂവട്ടംപൊന്നുരുളി, പാര്‍വണപ്പാല്‍മഴ, ചെമ്പകപ്പുമൊട്ടിന്നുള്ളില്‍,തേന്‍തുളുമ്പുമോര്‍മ്മയായ്.. മുതല്‍ അടുത്തയിടെയിറങ്ങിയ മയൂഖം വരെയുള്ള ചിത്രങ്ങള്‍ നല്ല ഗാനങ്ങളാല്‍ സമ്പന്നമായിരുന്നു.

അദ്ദേഹത്തോടൊപ്പം മിക്കചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചത് രവിബോംബെ ആണ്.
എന്നാല്‍ 1988ലെ 'ആരണ്യക'ത്തില്‍ രഘുനാഥ്സേട്ടാണ് സംഗീതംനല്‍കിയത്. ആ ചിത്രത്തിലെ ഒരു നല്ല ഗാനം ഇതാ ഇവിടെ. ഈ ഗാനം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നുകരുതുന്നു.


Get this widget | Track details | eSnips Social DNA



ചിത്രം - ആരണ്യകം
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- രഘുനാഥ് സേട്ട്
ഗായിക- ചിത്ര
വര്‍ഷം- 1988

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ
കളിച്ചിരിക്കാന്‍ കഥപറയാന്‍ കിളിമകള്‍വന്നില്ലേ

കൂഹൂ കൂഹൂ
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെവരൂ
കുറുമ്പുകാട്ടി
കുറുമ്പുകാട്ടി പറന്നുവോനീ നിന്നോടുകൂട്ടില്ല..
ഓലേഞ്ഞാലീ പോരൂ..
ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടുതരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍കുടിച്ചുവരാം...

എന്റെമലര്‍ തോഴികളേ
എന്റെമലര്‍ തോഴികളേ മുല്ലേ മുക്കുറ്റീ...
എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളിക്കേള്‍ക്കാത്തൂ...
തൊട്ടാവാടീനിന്നെ...
തൊട്ടാവാടീ നിന്നെയെനിക്കെന്തിഷ്ടമണെന്നോ..
താലോലം നിന്‍കവിളില്‍ ഞാനൊന്നു തൊട്ടോട്ടെ...
ഒളിച്ചിരിക്കാന്‍.....

27 അഭിപ്രായങ്ങൾ:

  1. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ..
    കളിച്ചിരിക്കാന്‍ കഥപറയാന്‍ കിളിമകള്‍ വന്നില്ലേ...

    ആരണ്യകത്തില്‍നിന്ന് ഒരു ഗാനം ഇതാ.

    മറുപടിഇല്ലാതാക്കൂ
  2. തൊട്ടാവാടീ നിന്നെയെനിക്കെന്തിഷ്ടമണെന്നോ..
    താലോലം നിന്‍കവിളില്‍ ഞാനൊന്നു തൊട്ടോട്ടെ...

    എനിക്ക് വളരെ ഇഷ്ട്ടമുള്ള പാട്ടാണിത്...
    പ്രത്യെകിച്ച് ഈ വരികള്..........

    മറുപടിഇല്ലാതാക്കൂ
  3. ആരണ്യകം കാണുന്നത് പഠിക്കുന്ന കാലത്തായിരുന്നു, അതില്‍ ഈ പട്ടും പിന്നെ “ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ”യും (ഇന്നും എന്റെ favourite) കുറെ കാലം മനസ്സിലുണ്ടായിരുന്നു. വീണ്ടും കേട്ടപ്പോള്‍ ആ സിനിമ ഒന്നൂടെ കാണണമെന്ന തോന്നല്‍.ഇനി അതിനുള്ള തിരച്ചില്‍..

    മറുപടിഇല്ലാതാക്കൂ
  4. എന്‍റെയും ഇഷ്ട ഗാനങ്ങളിലൊന്ന്..

    മറുപടിഇല്ലാതാക്കൂ
  5. നഖക്ഷതങ്ങള്‍ കണ്ടു കഴിഞ്ഞിട്ടാണ് [വി.സി.ആറി ല്‍] ആരണ്യകം കണ്ടത്..
    സോ, അതില്‍ ഈ പാട്ടില്‍ അഭിനയിച്ചില്ലേ, ആ കുട്ടിയുടെ പേരു മറന്നുപോയി..
    വല്യ ഒരു കണ്ണടയും വച്ചിട്ട്, എപ്പോഴും ശോകമൂകമായ മുഖത്തോടുകൂടിയ പെണ്‍കുട്ടി..
    അന്നത്തെ ഫാഷനായ മിഡിയും ടോപ്പുമിട്ട് ഭൂരിഭാഗം സീനിലും വരുന്ന ആ കുട്ടി..
    ആകുട്ടിയുടെ പേരിലാണ് ഞാനിന്നും ഈ പാട്ട് ഓര്‍മിക്കുന്നത്..

    നന്ദി സുപ്രിയ; ഈ ഗാനം വീണ്ടും ഓര്‍മിപ്പിച്ചതിന്..

    മറുപടിഇല്ലാതാക്കൂ
  6. പാട്ടു കേട്ടൂ.ഒത്തിരി നല്ല ഓര്‍മകള്‍....

    മറുപടിഇല്ലാതാക്കൂ
  7. @ശ്രീ
    എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്.

    @ഗോപക്,
    പറഞ്ഞ വരികള്‍ ഒരുകാലത്ത് സ്ഥിരമായി പ്രേമലേഖനങ്ങളില്‍ 'ക്വാട്ട്' ചെയ്യുന്നത് കാണാമായിരുന്നു.

    @ഏകാന്തപഥികന്‍,
    ആരണ്യകം എന്ന സിനിമ അന്നത്തെ ഒരു മികച്ചചിത്രമായിരുന്നു. എനിക്കും ചെറിയ ഓര്‍മ്മയുണ്ട്. അച്ഛന്റെയും അമ്മയുടെയും കൂടെ ഈ സിനിമകാണാന്‍ പോയത്. അന്ന് ആ കാവും പരിസരവും അവിടത്തെ ഏകാന്തതയും എന്നെ പേടിപ്പിച്ചുകളഞ്ഞു. ആത്മാവില്‍മുട്ടിവിളിച്ചതുപോലെയും ഈ പാട്ടും എന്നും മനസ്സിലുണ്ടായിരുന്നു. പില്കാലത്ത് കണ്ടപ്പോഴാണ് ആ സിനിമയുടെ യഥാര്‍ത്ഥ സൌന്ദര്യം അറിയാന്‍കഴിഞ്ഞത്.

    @സ്മിത ആദര്‍ശ്,
    പ്രകൃതിയോടു നേരിട്ടുസംസാരിക്കുന്ന ഒരു കുട്ടിമനസ്സ് ഈ വരികളിലുണ്ട്. കുയിലിനൊപ്പം പാടുകയും കുറുമ്പുകാട്ടി പറക്കുന്ന പക്ഷിയോട് കൂട്ടുവെട്ടിയിരിക്കുകയും ചെയ്യുന്ന കുട്ടിമനസ്സ്. അതാണ് ഈ പാട്ടിനോട് എന്നെ അടുപ്പിച്ചത്. ഓയെന്‍വിക്ക് 100 മാര്‍ക്ക്.

    പാട്ടുകേട്ടതിനു നന്ദി.

    @ഹരീഷേട്ടാ,
    അമ്മിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലീമ എന്ന നടിയാണ് ഈ പാട്ടുരംഗത്തുള്ളത്. മലയാളത്തില്‍ 'മഹായാനം' എന്ന ചിത്രത്തില്‍ക്കൂടി അഭിനയിച്ചിട്ടുള്ളതായി കണ്ടിട്ടുണ്ട്. ആരണ്യകത്തിലെ അമ്മിണി തീര്‍ച്ചയായും മനസ്സില്‍തട്ടുന്ന കഥാപാത്രമാണ് അല്ലേ? പിന്നെ ഈ രണ്ടു പാട്ടുകളും. പടം പക്ഷേ ആവറേജ് വിജയമായിരുന്നു എന്നു തോന്നുന്നു. ഓഫ് ബീറ്റ് ആയിരുന്നല്ലോ.

    ലെജോസ്,
    ഇവിടെവന്നതിനും പാട്ടുകേട്ടതിനും നന്ദി. ഇനിയും വരണേ...

    മറുപടിഇല്ലാതാക്കൂ
  8. ഈ പാട്ട് എന്റെ സ്കൂള്‍ പ്രണയത്തിലേക്ക് കൂട്ടികൊണ്ട് പോയി. ഒരുപാട് നന്ദിയുണ്ട് വേദനിക്കുന്ന ഓര്‍മ്മകള്‍ ആയിരുന്നെങ്കിലും ഒരു സുഖമുണ്ട് ആ വേദനക്ക്.

    മറുപടിഇല്ലാതാക്കൂ
  9. എന്റെ ഇഷ്ട സിനിമകളിലൊന്നാണ്‌ ആരണ്യകം.ഈ സിനിമ നിരവധി തവണ കണ്ടിട്ടുണ്ട്‌. ഏറെക്കാലം പരിശ്രമിച്ചാണ്‌ ഒളിച്ചിരിക്കാന്‍ എന്ന പാട്ട്‌ മൊബൈലില്‍ റിംഗ്‌ ടോണാക്കാന്‍ കിട്ടിയത്‌. നല്ല പോസ്‌റ്റ്‌ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  10. @പുള്ളിപ്പുലി,
    അതാണല്ലോ പാട്ടുകളുടെയെല്ലാം വൈകാരികമൂല്യം എന്നുപറയുന്നത്. അവ നമ്മെ മറന്നുകിടന്ന പലതും ഓര്‍മ്മിപ്പിക്കുന്നു. നന്ദി.

    @സ്മിത നായര്‍,
    എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും വളരെ നന്ദി.

    ഈ ഗാനങ്ങളുടെയെല്ലാം സംഗീതമൂല്യത്തെക്കാള്‍ അവയ്ക്കുണ്ടാക്കാന്‍കഴിയുന്ന ഈ വൈകാരികമൂല്യത്തിനാണ് കൂടുതല്‍ പ്രസക്തി. ഒരു പാട്ടുതന്നെ എനിക്കും സ്മിതയ്ക്കും രണ്ടുതരം ഫീലിംഗ് ഉണ്ടാക്കുന്നതിന്റെ കാരണവും അതാണ്. അതായത് പാട്ടിനകത്തല്ല അതിന്റെ മൂല്യം പാട്ടിനുപുറത്താണ്. സ്മിതപറഞ്ഞ പഴയ ഓര്‍മ്മകള്‍ ഏറെവിലപ്പെട്ടവയല്ലേ? അവയല്ലേ ഈ പാട്ടിന് ഇത്ര സൌന്ദര്യം നല്കുന്നത്?

    @സന്ദീപ് വെള്ളാരംകുന്ന്,
    ഇഷ്ടപ്പെട്ടപാട്ട് മൊബൈലിലാക്കി എപ്പോഴും കേള്‍ക്കുന്നത് രസമാണ് അല്ലേ. പക്ഷേ എനിക്കത് അത്ര താല്പര്യമുള്ള കാര്യമല്ല. ഇഷ്ടപ്പെട്ടപാട്ടുകള്‍ ഏതുനേരവും കേട്ടുകൊണ്ടിരുന്നാല്‍ അതിന്റെ സുഖം പോകും. ഒരുപാട്ട് ഒത്തിരിക്കാലം കേള്‍ക്കാതിരുന്നിട്ട് പെട്ടെന്നൊരുദിവസം കേള്‍ക്കുമ്പോ എന്തൊരു സന്തോഷമാണെന്നോ..

    മറുപടിഇല്ലാതാക്കൂ
  11. ഇത്‌ ഹൃദയത്തില്‍ നിന്നു തന്നെ വന്നതോ
    അതോ യാന്ത്രികമോ ?

    മറുപടിഇല്ലാതാക്കൂ
  12. @ നിഴലിന്റെ കൂട്ടുകാരന്‍,
    എന്തേ അങ്ങനെ ചോദിക്കാന്‍?
    ഒട്ടുംയാന്ത്രികമല്ല. ഹൃദയത്തില്‍നിന്നുതന്നെ.

    മറുപടിഇല്ലാതാക്കൂ
  13. തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയും മറ്റും കാരണം ബൂലോകത്ത്‌ കയറാന്‍ സമയം കിട്ടുന്നില്ല.സുപ്രിയത്തില്‍ എത്തിയപ്പോഴാണ്‌ ഇവിടെ പാട്ടിണ്റ്റെ ഖനി കണ്ടത്‌.തീര്‍ച്ചയായും പാടാനറിയാത്ത ഞാനും മൂളിനടന്നിരുന്ന ഇന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒരു പാട്ട്‌ വീണ്ടും കേള്‍പ്പിച്ചതില്‍ നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. അരീക്കോടന്‍....,

    കേള്‍ക്കാന്‍ കൊതിതോന്നുന്ന എത്രയോഗാനങ്ങളുണ്ട്. അവയില്‍ എനിക്കിഷ്ടപ്പെട്ട കുറച്ചുപാട്ടുകള്‍ പങ്കുവയ്ക്കുന്നു.
    ഇവിടെവന്നതിനും പാട്ടുകേട്ടതിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. സുപ്രിയാവേ,ഇന്നാണീ ബ്ലോഗ് കാണുന്നത്.പാട്ടുകളേപ്പറ്റി നന്നായി എഴുതിയിരിക്കുന്നു.സംഗീതപ്രേമികളെ എല്ലാം ഒരുമിപ്പിക്കുന്ന യുണീക്കോഡ് മലയാളത്തിന്റേതായി ഒരു സംരംഭം ഇവിടെ മലയാളഗാനശേഖരം എന്ന പേരിൽ തുടങ്ങിയിട്ടുണ്ട്..വൻ സഹായങ്ങൾ ആവശ്യമുണ്ട്.

    ഒരു ബ്ലോഗഞ്ജാനി..!!

    മറുപടിഇല്ലാതാക്കൂ
  16. നല്ല പാട്ട് , ഓര്‍മ്മിപ്പിച്ചതിന് നന്ദി....

    മറുപടിഇല്ലാതാക്കൂ
  17. ഓര്‍മ്മകളുടെ ഏടുകള്‍ പുറകോട്ടു മറിയ്‌ക്കുന്നു ഈ ഗാനം..
    എന്തുനല്ല വരികള്‍..
    വീണ്ടും പഴയ സ്‌കൂള്‍ കുട്ടിയായ പോലെ..
    വലിയൊരു ആരാധനയോടെയാണ്‌ ഈ പാട്ട്‌ കേട്ടതും
    വരികള്‍ ഡയറിയില്‍ എഴുതി സൂക്ഷിച്ചതും..
    അന്നും ഇന്നും ഞാന്‍ ഇടയ്‌ക്കിടെ മൂളാനും കേള്‍ക്കാനും
    ഇഷ്ടപ്പെടുന്ന പാട്ട്‌...

    മറുപടിഇല്ലാതാക്കൂ
  18. കിരണ്‍സ്... ഇവിടെവന്നതിന് നൂറുനന്ദി..
    ഏതുസംരംഭത്തിനും എല്ലാ സഹായവും ഉണ്ടാകും. എന്നെക്കൊണ്ടു പറ്റുന്നതുപോലെ.


    സുരേഷ് കുമാര് പുഞ്ചയില്‍,
    എന്തൊക്കെയുണ്ട് വിശേഷം ? ഈ വഴി മറന്നില്ല അല്ലേ..

    ബാജി ഓടംവേലി,
    താങ്ക്സ്...

    കാലചക്രം,
    മലയാളത്തിന്റെ നിത്യഹരിതഗാനങ്ങളിലൊന്നാണിത്. കാലാതീതമായി തലമുറകളിലൂടെ ഗൃഹാതുരതയോടെ ഇന്നും ഇത് നമ്മള്‍ കേള്‍ക്കുന്നു..

    സപ്ന അനു. ബി. ജോര്‍ജ്ജ്,
    സന്ദര്‍ശിച്ചതിനു നന്ദി.

    എം. സങ് (നല്ല പേര് ട്ടോ...)
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  19. ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നു...അത്രമാത്രമല്ലാ പിന്നെയും...പറയാൻ ...ഒത്തിരി ഓർമ്മിപ്പിക്കുന്ന പാട്ട്‌.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  20. "തൊട്ടാവാടീനിന്നെ"...!!

    ഓര്‍മ്മകളില്‍ ഓടിവരുന്ന പാട്ട്..

    മറുപടിഇല്ലാതാക്കൂ
  21. എന്‍റെ ഇഷ്ടഗാനങ്ങളില്‍ ഒന്നാണ് ഇത്. ആരണ്യകത്തിലെ പാട്ട് വീണ്ടും ഓര്‍മിപ്പിച്ചതിനു വളരെ നന്ദി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ