2009, ജൂലൈ 18, ശനിയാഴ്‌ച

ഓത്തുപള്ളീലന്നുനമ്മള്......

വി.ടി മുരളി എന്ന അനുഗ്രഹീത ഗായകനെ പുതിയ തലമുറയില്‍ അധികമാരും അറിയാനിടയില്ല. പക്ഷേ 'കിളിച്ചുണ്ടന്‍മാവിന്റെ ചില്ലയിലാടും' എന്ന ഗാനവും 'ഓത്തുപള്ളീലന്നുനമ്മള് പോയിരുന്നകാലം' എന്ന പാട്ടും എവിടെയെങ്കിലും കേട്ട ഓര്‍മ്മയുണ്ടാകും.

നല്ല കഴിവുള്ള ഗായകന്‍. വല്ലാതെ അനുഭവിച്ചു പാടുന്ന അനുഭവം ആ കാല്പനികമായ ഗൃഹാതുരത്വം നിറഞ്ഞ ശബ്ദത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് 'കിളിച്ചുണ്ടന്‍ മാവിന്റെ..'എന്ന പാട്ടു കേള്‍ക്കാന്‍ കൊതിച്ച് റേഡിയോയുടെ മുമ്പില്‍ കുത്തിയിരുന്നത് ഓര്‍മ്മവരുന്നു. (തിരുവനന്തപുരം - ആലപ്പുഴ ആകാശവാണിക്ക് ആയിരം നന്ദി. ഈ പാട്ടിലേക്കെല്ലാം എന്നെ അടുപ്പിച്ചത് ഇരപ്പും പതര്‍ച്ചയും നിറഞ്ഞ ശബ്ദത്തിലെങ്കിലും ആ വാണിയാണ് പിന്നെ വിവിധ് ഭാരതിയും, റേഡിയോ സിലോണും. ടേപ്പ് റെക്കോര്‍ഡറും മറ്റും പിന്നെയാണ് വീട്ടിലെത്തിയത്) രണ്ടുപാട്ടും അന്നേ ഞാന്‍ തെരഞ്ഞു പിടിച്ച് സംഘടിപ്പിച്ചിരുന്നു.

എന്തായാലും വി.ടി മുരളി പാടിയ 'ഓത്തുപള്ളി..' ഇതാ.. രാഘവന്‍ മാസ്റ്റര്‍ക്കു മാത്രം പറ്റുന്ന കൈയ്യൊതുക്കത്തോടെ.....

ഈ പാട്ടിനെപ്പറ്റി പെട്ടെന്ന് ഓര്‍മ്മിപ്പിച്ച കിരണ്‍സിനും തറവാടിക്കും കൂടിയിരിക്കട്ടെ ഒരു കുട്ട നന്ദി. ലിങ്ക് ഇവിടെ


ചിത്രം - തേന്‍തുള്ളി
ഗാനരചന - പി.ടി അബ്ദുറഹിമാന്‍
സംഗീതം - കെ. രാഘവന്‍.

Get this widget | Track details | eSnips Social DNA


ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേനീ അപ്പടീ മറന്നു.. (ഓത്തുപള്ളീലന്ന്...

കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു (ഓത്തുപള്ളീലന്ന്....

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു.. (ഓത്തുപള്ളീലന്ന്...




ഈ പാട്ട് ഡൌണ്‍ലോഡ് ചെയ്യണമെന്ന് അടക്കാന്‍ പറ്റാത്ത ആഗ്രഹം തോന്നുന്നവര്‍ക്കായി ഒരു ലിങ്കുകൂടി. ഇവിടെനിന്ന് എടുക്കാം.

41 അഭിപ്രായങ്ങൾ:

  1. 'ഓത്തുപള്ളീലന്നുനമ്മള് പോയിരുന്നകാലം....' ഗൃതാതുരത്വം നിറഞ്ഞ ഒരു പാട്ടുകൂടി. ഇത്തവണ വി.ടി മുരളിയാണ് താരം.

    മറുപടിഇല്ലാതാക്കൂ
  2. ഉഗ്രൻ പാട്ട്. പോസ്റ്റിയതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു പാട്ട്...
    സുപ്രിയേ.

    പനിയൊക്കെ മാറിയോ??
    http://kalyanasaugandikam.blogspot.com/2009/07/blog-post_16.html
    വരുന്നുണ്ടൊ??

    മറുപടിഇല്ലാതാക്കൂ
  4. സുപ്രിയ, എന്റേയും ഒരു ഇഷ്ടഗാനമാണ് ഓത്തുപള്ളീലന്ന് നമ്മള് .... ഇത് ഒരിക്കൽ കൂടി കേൾക്കാൻ ഒരവസരം ഉണ്ടായതിൽ ആദ്യമേ നന്ദി അറിയിക്കട്ടെ. ഇത് ചലചിത്രഗാനമാണെന്നും ഇതിന്റെ ശില്പികൾ ആരെന്നും ഉള്ള അറിവ് ഇപ്പോഴാണ് കിട്ടിയത്. നന്ദി

    ഇതിന്റെ വരികൾ ചേർത്തിരിക്കുന്നതിൽ ഉള്ള രണ്ട് തെറ്റുകൾ കൂടി ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. കാട്ടിലെകോളാമ്പിപ്പൂക്കൾ.... എന്നു തുടങ്ങുന്ന വരികൾ കഴിഞ്ഞാൽ പല്ലവി ആവർത്തിക്കുന്നില്ല. രണ്ടാമത്തേത് ഞാനൊരുത്തൻ നീ ഒരുത്തി നമ്മൾ രണ്ടിടത്ത് എന്നതിൽ “രണ്ടിടത്ത്“ എന്നല്ല “തന്നിടയ്ക്ക്“ എതാണ് കൂടുതൽ യോജിക്കുക. ഇവിടെ ഗായകൻ തന്നെ ശങ്കിച്ചു പാടുന്നതുപോലെ തോന്നു. ഈ പാട്ടിൽ ഇവിടെ കേൾക്കുന്ന വാക്ക് “തന്നിടത്ത്” എന്റെ കൈവശം ഉള്ള വെർഷനിൽ “നമ്മൾ തന്നിടയ്ക്ക്” എന്ന് തന്നെയാണ് ഉള്ളത്.

    കമന്റുകൾക്ക് ഫോളോ അപ്പ് ഓപ്ഷൻ ചേർക്കുന്നത് നല്ലതാവും എന്നു കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഫോളോ അപ്പ് ഓപ്ഷൻ ഇപ്പോഴാണ് കണ്ടത്. :)

    മറുപടിഇല്ലാതാക്കൂ
  6. ലക്ഷ്മി,
    ആദ്യത്തെ കമന്റിന് വളരെ നന്ദി.

    ഹരീഷേട്ടാ,
    നന്ദി. പനിയൊക്കെ മാറി. ചെറായിയിലേക്ക് വരാന്‍ പറ്റുമെന്നു തോന്നുന്നില്ല. നാട്ടിലേക്ക് ഇനി രണ്ടുമാസം കഴിഞ്ഞേ വരാന്‍പറ്റൂ.

    മണികണ്ഠാ,
    വിശദമായ കമന്റിന് ആദ്യമേ നന്ദി പറയട്ടെ. രണ്ടു തിരുത്തുകളും ശരിയാണ്. എങ്കിലും ഞാനത് തിരുത്തുന്നില്ല. മണികണ്ഠന്റെ കമന്റ് ഇവിടെ കിടക്കുമ്പോ അതു തിരുത്തേണ്ടകാര്യമില്ലെന്നു തോന്നുന്നു. 'ഞങ്ങള്‍ തന്നിടയ്ക്ക്' എന്നല്ല 'ഞങ്ങള്‍ തന്നിടക്ക്' എന്നു പറയുന്നതാണ് വടക്കന്‍ സ്റ്റൈല്‍. അതുകൊണ്ടു വന്ന കണ്‍ഫ്യൂഷനാണ്. യകാരം ഒഴിവാക്കിയാണല്ലോ ഉത്തരകേരളീയര്‍ സംസാരിക്കുക. ഫോളോ അപ് ഓപ്ഷന്‍ ഉണ്ട്.

    ഇനിയും ഇതുവഴി വരൂ....

    മറുപടിഇല്ലാതാക്കൂ
  7. എന്റെ സ്കൂള്‍ കാലഘട്ടത്തിലാണ് ഞാനീ പാട്ട് ആദ്യമായി കേള്‍ക്കുന്നത്, ആകാശവാണിയിലൂടെ..പിന്നെ വളരെക്കാലം കഴിഞ്ഞ് ആ പാട്ട് വീണ്ടും കേട്ടപ്പോ, ഞാനാ പഴയകാലത്തിലേക്ക് മടങ്ങിയെത്തിയപോലെ..

    നന്ദി..

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2009, ജൂലൈ 30 7:15 PM

    sir, pls tell us about our new pdf blog
    little masika
    http://elittlemasika.blogspot.com

    മറുപടിഇല്ലാതാക്കൂ
  9. എന്നാ പണ്ടാരടങ്ങ്യേ പാട്ടാ സുപ്രിയേച്ചീ...!
    ശ്ശോ..ചങ്ക് തകരുന്നു.പണ്ടാരംസിനു സോറീ ട്ടോ. സഹിക്കാഞ്ഞിട്ട് പറഞ്ഞ് പോയതാ...

    മറുപടിഇല്ലാതാക്കൂ
  10. അതെയ്..ഒരുപാട് നാളായി ഈ പാട്ട് കേട്ടിട്ട്..
    ഈ പാട്ടിനെകുറിച്ചുതന്നെ മറ്ന്നുപോയിരുന്നു....
    എന്റെ കുട്ടികലത്തിലേക്ക് ശ്ശെ...കുട്ടികാലത്തിലേക്ക് ഒന്നു പോയിവരാന്‍ സാധിച്ചു..
    നന്ദി വളരെ ന്നന്ദി...

    മറുപടിഇല്ലാതാക്കൂ
  11. സുപ്രിയേ..എന്തേ കുറെ മാസമായി പുതിയപാട്ടുകളൊന്നും വരുന്നില്ല..?

    മറുപടിഇല്ലാതാക്കൂ
  12. തകര്‍പ്പാ,
    അത് തന്നെ...

    അജ്ഞാത,
    ഞാന്‍ കണ്ടിട്ട് പറയാം.

    കുമാരാ
    താങ്ക്സ്

    സുരേഷ് കുമാര്‍,
    വന്നതിനും കമന്റ്സ് ഇട്ടതിനും നന്ദി ട്ടോ.

    ജിപ്പൂസ്‌,
    കുഴപ്പമില്ല. അത് അത്തരമൊരു പാട്ടല്ലേ.

    താതീസ്‌ ഡയറി,
    താങ്ക്സ്

    ഭായി
    നന്ദി

    ശ്രീ,
    താങ്ക്സ്,

    ഏകാന്ത പഥികാ,
    അല്പ കാലത്തേക്ക് ബ്ലോഗില്‍ നിന്ന് ലീവ് എടുക്കേണ്ടി വന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍. 6 മാസം മുന്‍പ്‌ മഞ്ഞപ്പിത്തം പിടിച്ചതിനു ശേഷം ആകെ പ്രശ്നങ്ങളാണ്. പിന്നെ അമ്മയ്ക്ക് സുഖമില്ലാതായി. പാട്ട് കേള്‍ക്കാന്‍ തന്നെ സമയം കുറവ്. ഇനി സജീവമാകണം എന്ന് വിചാരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. സുപ്രിയ, എന്റെ ഏതോ ബ്ലോഗിലെ കമന്റില്‍ പേരുകണ്ട് വന്നതാണ്. ഇവിടുത്തെ സെലക്ഷന്‍സ് പലതും എന്റെ പ്രിയഗാനങ്ങളാണ് --സംഗീതത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയാത്ത ഒരാളുടെ ലളിതമായ ഇഷ്ടം. ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  14. സുപ്രിയേച്ചീനെ കണ്ടവരുണ്ടോ..... :(

    മറുപടിഇല്ലാതാക്കൂ
  15. ശ്രീ, ജീപ്പൂസ്

    ഞാന്‍ ബ്ലോഗൌട്ടായിപ്പോയിട്ട് കുറച്ചുനാളുകളായി. ശരീരാസ്വാസ്ഥ്യങ്ങളായിരുന്നു വില്ലന്‍. ഇപ്പോ റിക്കവര്‍ ചെയ്തു. ഊര്‍ജ്ജിതമായി തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരിക്കുകയാണ്.

    നിങ്ങളെയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഞാന്‍ തിരിച്ചുവരും.

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2010, മാർച്ച് 28 1:17 AM

    വിടി മുരളി നല്ല ഒരു ഗായകനായിരുന്നു. ആളുടെ ഏറ്റവും നല്ല ഗാനവും ഹിറ്റും ‘ഉയരും ഞാന്‍ നാടാകെ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘ മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വരും മാണിക്യ കുയിലാളെ..” എന്ന ഗാനമാണ്.

    മലയാള സിനിമയിലെ തമ്പുരാക്കന്മാര്‍ (പ്രത്യേകിച്ച് കാന കന്ധര്‍വ്വന്‍-യേശുദാസ്) പാരവെച്ചും തഴഞ്ഞും ഒതുക്കിക്കളഞ്ഞ ദളിതനായ ഒരു നല്ല ഗായകനായിരുന്നു വി ടി മുരളി. തമ്പുരാക്കന്മാര്‍ വാഴുന്ന തിരുമുറ്റത്തേക്ക് കടന്നു വരാന്‍ കഴിയാത്ത ഒരു കലാകാരന്‍.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാത,

    വി.ടി മുരളി നല്ല ഗായകനാണ് എന്നതില്‍ സംശയമില്ല. 'മാതളത്തേനുണ്ണാന്‍....' കേട്ടാണ് ഞാനാദ്യം വി.ടി മുരളിയെ അറിയുന്നത്. ബോധപൂര്‍വമോ അബോധപൂര്‍വമോ തഴയപ്പെട്ടുപോയ എത്രയധികം ഗായകര്‍ നമുക്കിടയില്‍ ഉണ്ട്. ബ്രഹ്മാനന്ദനൊക്കെ നല്ല ഉദാഹരണമല്ലേ.. പാട്ടിനു പുറത്തുളള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇവരെല്ലാം പുറത്തുപോയത്. യേശുദാസ് നേരിട്ട് ഇവരെ പുറത്താക്കാന്‍ ഒന്നും ചെയ്തിട്ടുണ്ടാവില്ല. ജനങ്ങളുടെ ചോയ്സ് പ്രധാനമായിരുന്നു. മറ്റൊരു ഗായകനെ അംഗീകരിക്കാന്‍ കഴിയാത്തവിധം മലയാളികളുടെ ഗാനശബ്ദമായി യേശുദാസിന്റെ ശബ്ദം മാറിപ്പോയതാണ് മലയാളത്തില്‍ സംഭവിച്ചത്. അത് സാംസ്കാരികമായിത്തന്നെ സംഭവിച്ചതുമാണ്. പറഞ്ഞുവന്നത് വി.ടി മുരളി എങ്ങുമെത്താതെ പോയതില്‍ (അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍) നാമോരോരുത്തര്‍ക്കും പങ്കുണ്ട്.

    കമന്റിന് നന്ദി. കെട്ടോ.

    മറുപടിഇല്ലാതാക്കൂ
  18. ഒരു പോസ്റ്റെഴുതിയിട്ട്‌, അതിൽ വരുന്ന കമന്റുകളെ വരവേൽക്കാൻ മുത്തുകുടയും, വെഞ്ചാമരവുമായി നിൽക്കുന്ന സമയത്താണ്‌, എന്റെ ടൈറ്റിൽ കണ്ണിൽകണ്ടത്‌.

    "ദൈവെ, എന്നോട്‌ ഈ ചതി ചെയ്യരുത്‌" എന്ന് പറഞ്ഞു, ക്ലിക്കിയപ്പോഴാണ്‌ സംഗതി മനസിലായത്‌.

    പല ട്യൂണിൽ പലരും പാടിയിട്ടുണ്ടെങ്കിലും, ഒറിജിനാലിറ്റിയും, ആസ്വാദനവും, മുരളിയേട്ടന്റ്‌ ഗാനത്തിന്‌ തന്നെയാണ്‌.

    Sulthan | സുൽത്താൻ

    മറുപടിഇല്ലാതാക്കൂ
  19. വി.ടി യെ ദാ വീണ്ടും ഇവിടെ വെച്ച് കണ്ട് മുട്ടി സുപ്രിയേച്ചി.എന്തോ വല്ലാതായിപ്പോയി കേട്ടപ്പോള്‍.പതറുന്നുണ്ട് ആ ശബ്ദം.

    ഇതിനകം ഒരുപാട് ഗായകര്‍ ആലപിച്ചിട്ടുണ്ടെന്നാലും 'ഓത്ത്പള്ളീലന്ന് നമ്മള്' വി.ടി എന്ന അനുഗ്രഹീത ഗായകന് വേണ്ടി മാത്രം പിറന്നതാണെന്നതില്‍ സംശയമില്ല.

    മറുപടിഇല്ലാതാക്കൂ
  20. ഓത്തുപള്ളിലന്നു നമ്മൾ.... എന്ന പാട്ടു വി.ടി.മുരളിയുടെ സ്വരത്തിലല്ലാതെ പലതവണ കേട്ട എനിക്കു മുരളിയുടെ പാട്ടിനു വലിയ മേന്മയൊന്നും തോന്നുന്നില്ല. അതിനെക്കാൾ നല്ല ഗായകർ സ്റ്റേജു കിട്ടാതെ സ്റ്റാറാവാതെ വെറും ഉൽക്കയായി കെട്ടടങ്ങിയിട്ടുണ്ട്. വന്മരങ്ങൾ ചെറുപുൽനാമ്പുകൾക്കു തടസ്സമായിരുന്നതു പോലെ അവസരം കിട്ടാതെ പോയ അനേകം ജന്മങ്ങൾ.
    ടെലിവിഷനിലെ റിയാലിറ്റി ഷോകളും സ്റ്റേജു പ്രോഗ്രാമുകളും കാരണം പ്രത്യക്ഷമായ എത്ര നല്ല ഗായകരാണിന്ന് ( ഇവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ മറഞ്ഞിരുന്നതിനു ആരാണു കാരണം)
    അവസരങ്ങൾ എല്ലാർക്കും ലഭിക്കണം.
    അംഗീകാരവും.
    എന്നാലേ നല്ല പ്രതിഭകൾ ഉണ്ടാവൂ.

    മറുപടിഇല്ലാതാക്കൂ
  21. സുല്‍ത്താന്‍,
    ഞാന്‍ ഈ പാട്ടിന്റെ ആദ്യവരികള്‍ ടൈറ്റിലായി ഇട്ടന്നേയുള്ളു. കമന്റിനു നന്ദി.

    ജിപ്പൂസ്,
    ഓത്തുപള്ളിയും, കിളിച്ചുണ്ടന്‍മാവും, മാതളത്തേനും പാടുന്ന കാലത്തെ വി.ടി മുരളിയല്ലല്ലോ ഇപ്പോള്‍. അദ്ദേഹത്തിനും പ്രായത്തിന്റെ പ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട്. എങ്കിലും നമുക്കുവേണ്ടി അദ്ദേഹം മുമ്പുതന്നെ പാടിവച്ചിട്ടുള്ള ഗാനങ്ങള്‍ ഇന്നും കേള്‍ക്കാന്‍ കഴിയുമല്ലോ. കമന്റിനു വീണ്ടും നന്ദി.

    കരീം മാഷ്,
    'ഓത്തുപള്ളി' പലരും പലമട്ടില്‍ പാടിയിട്ടുണ്ടാകാം. എങ്കിലും മൌലികമായി ആ ഗാനത്തിന്റെ സുഖം നമ്മള്‍ അനുഭവിച്ചറിഞ്ഞത് വി.ടി മുരളിയുടെ ശബ്ദത്തിലാണ്. തീര്‍ച്ചയായും വി.ടി മുരളിയെക്കാള്‍ നല്ല ധാരാളം ഗായകര്‍ ഉണ്ടായിരിക്കാം. എങ്കിലും ഈ ഗാനങ്ങള്‍ക്ക് വി.ടി മുരളി നല്‍കിയ ലാളിത്യം കലര്‍ന്ന നാടന്‍മട്ട് എന്റെ മനസ്സില്‍ നിന്നു പോവാന്‍ കൂട്ടാക്കുന്നില്ല. ടെലിവിഷന്‍ ഷോയോ റിയാലിറ്റി ഷോകളോ ഇല്ലാതിരുന്ന കാലത്ത് നാടന്‍ സംഗീതത്തിന്റെയും മാപ്പിളപ്പാട്ടിന്റെയും പാരമ്പര്യത്തില്‍ നിന്നുവന്ന് അനുഭവിച്ചു പാടിയ ആ ഗായകനെ മറക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുതന്നെയല്ല ഗാനശബ്ദവും പാട്ടുരീതികളും എല്ലാം സാംസ്കാരികം തന്നെയാണെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി. ഇനിയും വരിക.

    മറുപടിഇല്ലാതാക്കൂ
  22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  23. ഓത്തുപള്ളി പാട്ടുമായി, എനിക്കൊരു മഹത്തായ അനുഭവമുണ്ട് അത് ഞാനിപ്പോൾ വീണ്ടും ഓർക്കുകയാണ്. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സാ‍റ് അവസാനത്തെ ഈ വരികളിൽ ചെറിയ ഒരുമാറ്റം വരുത്തി (ഒരക്ഷരത്തിന് ഒരു “ഉ” ചേർത്ത്) ഒരൽഭുതം സൃഷ്ടിച്ചു കളഞ്ഞു. “എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞു“

    ഈ വരികൾ ഇങ്ങനെ തന്നെയാണ് പീ ടി എഴുതിയതും (അത് പാടിമാറ്റിയതായും എനിക്കറിയില്ല) “ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്“

    മറുപടിഇല്ലാതാക്കൂ
  24. സുപ്രിയ ചേച്ചി, മണിയേട്ടൻ, നന്ദന.

    "ഞങ്ങൾ തന്നിടയ്‌ക്ക്‌" എന്ന് തന്നെയാണ്‌ മുരളിയേട്ടൻ പാടുന്നത്‌. ഈ ഗാനത്തിന്റെ മറ്റോരു പ്രതേകത, ഇതിലെ വരികളിൽ ചേർത്ത, നാട്ടുഭാഷയും, മുരളിയേട്ടന്റെ തനിമയോടെയുള്ള ആ സ്ലാഗിന്റെ ഉച്ചാരണവും, എനിക്ക്‌ അതീവ ഹൃദ്യമായി തന്നെ തോന്നുന്നു.

    നമ്മുടെ ഇടയിലാണ്‌ വേലികെട്ടുവാൻ ദുവിധിക്ക്‌ മിടുക്ക്‌. രണ്ടിടത്താണെങ്കിൽ വേലി വേണ്ടല്ലോ.

    @ നന്ദന,

    കണ്ണുനിര്‌തിർത്ത കായലിലിഴഞ്ഞ്‌ എന്നാണല്ലോ. ഇങ്ങനെയാണ്‌ മുരളിയേട്ടൻ വിത്ത്‌ ആൻഡ്‌ വിത്തൗട്ട്‌ ഓർക്കസ്ട്ര പാടുന്നത്‌.

    ലിങ്കുകൾ ഞാൻ തരാം.

    @ കരീം മാഷെ,

    മുരളിയേട്ടൻ എന്ന ഭാവഗായകൻ ഈ ഗാനം ആലപിക്കുമ്പോൾ, അദ്ദേഹം അതിൽ സ്വയം ലയിച്ച്‌ ചേരുന്നു എന്നാണ്‌ എന്റെ തോന്നൽ. അത്‌ ഞാൻ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ പാടിയത്‌ മോശമായി എന്നല്ല, മറിച്ച്‌, നഷ്ടപ്രേമത്തിന്റെ ഒരു സുഖമുണ്ടല്ലോ, അത്‌ ഹൃദയത്തിൽ ഒരു വിങ്ങലാക്കുവാൻ മുരളിയേട്ടന്റെ ശബ്ദത്തിന്‌ കഴിയുന്നു, അറ്റ്‌ലീസ്റ്റ്‌ എന്റെ കാര്യത്തിലെങ്കിലും. ഇൻസ്ട്രുമെൻസിന്റെ ആധിക്യം ഇല്ലാത്തതാണ്‌, ഈ ഗാനത്തിന്റെ യതാർത്ഥ ടേസ്റ്റ്‌. പട്ടുറുമാലിൽ പലരും ഈ ഗാനം പാടി കുളമാക്കിയതായാണ്‌ എനിക്ക്‌ തോന്നിയത്‌. ഈ ഗാനം മാത്രം. കാരണം, ഇതിനെ ഞാൻ അത്രക്ക്‌ സ്നേഹിച്ച്‌ പോയി. മാഷ്‌ ക്ഷമിക്കുക, ആസ്വദന നിലവാരത്തിനപ്പുറത്ത്‌, ഞാൻ വികാരിയായെങ്കിൽ.

    @ സുപ്രിയ ചേച്ചിക്ക്‌, ഒരു നല്ല ടോപ്പിക്ക്‌, വർഷങ്ങളോളം പഴക്കമുള്ളതും, എന്നാൽ, എന്നും ഒരു നെടുവിർപ്പോടെ മാത്രം ആസ്വദിക്കുവാൻ കഴിയുന്നതുമായ ഒരു ഗാനത്തിന്റെയും, ഗായകന്റെയും ചർച്ചക്ക്‌ വഴിവെച്ചതിന്‌ സ്പെഷ്യൽ നന്ദി.

    വിത്തൗട്ട്‌ ഒർക്കസ്ട്ര, മുരളിയേട്ടൻ തന്നെ, ഒരു സ്റ്റുഡിയോയിലിരുന്ന് ഈ ഗാനമാലപിക്കുന്ന വിഡിയോ കൈയിലുണ്ട്‌. ലിങ്കിയാൽ കുഴപ്പമാണോ എന്നറിയില്ല. എന്നാലും ശ്രമിക്കാം.

    കോപ്പിറൈറ്റെന്ന കോപ്പും പിടിച്ച്‌ ആരെങ്കിലും വന്നാലോ എന്ന ഭയം.

    Sulthan | സുൽത്താൻ

    മറുപടിഇല്ലാതാക്കൂ
  25. ക്ഷമിക്കുക.

    ഞങ്ങൾ തന്നിടയ്‌ക്ക്‌ എന്നത്‌

    നമ്മൾ തന്നിടയ്ക്ക് , എന്നാണ്‌. തെറ്റ്‌ പറ്റിയതിൽ മാപ്പ്‌.

    മറുപടിഇല്ലാതാക്കൂ
  26. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  27. ഈ മനോഹരഗാനത്തെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും തുടരുന്നതില്‍ സന്തോഷം. തന്നിടയ്ക്ക് & രണ്ടിടത്ത് ഇതുവരെ തീരുമാനമായില്ലെ :(

    മറുപടിഇല്ലാതാക്കൂ
  28. പ്രിയപ്പെട്ടവരെ ഒരു മുൻ‌കൂർ ജാമ്യം.

    ഞാൻ ഒരു മുരളി വിരുദ്ധനൊന്നുമല്ല.
    പ്രശംസകൾ കൊണ്ടു മൂടുമ്പോൾ നാം മനപ്പൂർവ്വം മറക്കുന്നതാണു ആ വ്യക്തിയുടെ ന്യൂനതകൾ.
    ക്രിക്കറ്റിൽ ഇന്ത്യ തോൽക്കുമ്പോൾ വിട്ടു കളഞ്ഞ ക്യാച്ചിനേയും ടോസ്സു നേടിയിട്ടും ബാറ്റു ചെയ്യാൻ തീരുമാനിച്ചതിനേയും എല്ലാം വിമർശിക്കുന്ന നാം ആ കളി ഇന്ത്യ ജയിച്ചിരുന്നെങ്കിൽ അതൊക്കെ മറക്കുന്നു.
    മുരളിയെപ്പറ്റി പ്രശംസിക്കാൻ തുടങ്ങുമ്പോൾ മുരളിയുടെ ന്യൂനതകൾ മറക്കുകയാണു നാം. തേന്തുള്ളിയിലെ “ഓത്തുപള്ളിലന്നു...” ഇല്ലായിരുന്നെങ്കിൽ കാലങ്ങൾ കടന്നും നില നിൽക്കുന്ന ഏതു ഗാനമാണു മുരളിക്കുള്ളത്.നാടകഗാനങ്ങളും, മാപ്പിളപ്പാട്ടുകളും അനേകം പാടിയെങ്കിലും ഓത്തുപള്ളി...യിലെ മനോഹരമായ ലിറിക്സും നൊസ്റ്റാൾജിയയും സംഗീതവും സഹായിക്കാനുണ്ടായപ്പോൾ ഭാവമധുരമായി അതു വിജയമായതാണു മുരളിയെ ആ പാട്ടുമായി മാത്രം കേരളം ഓർക്കുന്നത്.ആ ഗാനം അതുപോലെ ഭാവമധുരമായി പാടിയില്ലായിരുന്നുവെങ്കിൽ അദ്ദേഹം ഇന്നു പാടാനുണ്ടാവുമായിരുന്നില്ല.
    ആ ഒരൊറ്റ പാട്ടിന്റെ മാത്രം പിൻബലത്തിലാണു അദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുന്നത് എന്നതു അദ്ദേഹത്തെപ്പോലെ ഗായകൻ എന്ന ലേബലിനാൽ
    കേരള സ്റ്റേറ്റ് ഫിലിം ഡെവ.കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗമായ അദ്ദേഹത്തിനു നാണക്കേടാണ്. മുഴുവൻ സമയ ഗായകനാവാതെ
    കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കോഴിക്കോട് ഓഫീസില്‍ ജീവനക്കാരനായി തുടർന്നതു കൊണ്ടാണു അദ്ദേഹത്തിനു കൂടുതൽ സിനിമാഗാന രംഗത്തു അവസരം കിട്ടാതിരുന്നത് എന്നാണു ഞാൻ കേട്ടിട്ടുള്ളത്.
    പ്രശസ്ഥ കവി വി.ടി.കുമാരന്റെ മകനും മലയാള ചലചിത്രരംഗത്തെ ചക്രവർത്തിയായ സംഗീതസംവിധായകൻ രാഘവന്മാഷുടെ പ്രിയ ശിഷ്യനായ വി.ടി.മുരളിക്കു അവഗണന ലഭിച്ചുവെന്നു പറയുന്നതു സ്വന്തം സ്മാർറ്റ്നസ്സില്ലായ്മയെ മറച്ചു വെക്കാനാണെന്നാണു ഞാൻ പറയുക.
    വിമർശനങ്ങളിൽ വികാരത്തിനെക്കാൾ വിവേകത്തിനാണു പ്രസക്തി.
    നല്ല പോസ്റ്റു വിയോജനക്കുറിപ്പാക്കുന്നതിൽ ക്ഷമ ചോദിച്ചു കൊണ്ടു നിർത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  29. നന്ദന,
    കണ്ണുനീരുതീര്‍ത്ത എന്നാണോ കണ്ണുനീരുതിര്‍ത്ത എന്നാണോ? പഴയ മഹത്തായ ഓര്‍മകള്‍ ഉണര്‍ത്താന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നതില്‍ സന്തോഷം. കമന്റിനു നന്ദി.

    സുല്‍ത്താന്‍,
    വിശദമായ കമന്റിന് നന്ദി ആദ്യം തന്നെ പറയട്ടെ,
    നമ്മള്‍ തന്നിടയ്ക്ക് എന്നാണോ നമ്മള്‍ രണ്ടിടത്ത് എന്നാണോ എന്നത് വലിയ പ്രശ്നമല്ലെന്നുതോന്നുന്നു. കാരണം രണ്ടുതരത്തില്‍ പ്രയോഗിച്ചാലും ആശയപരമായ വ്യത്യാസം അത്രയൊന്നും വരുന്നില്ല എന്നുമാത്രമല്ല മൊത്തത്തില്‍ പാട്ടിനെ അതു ബാധിക്കുന്നില്ല. പൊതുവെ ഈ പാട്ടിനുള്ള നാടന്‍ സ്വഭാവം നന്ദന പറഞ്ഞതുപോലെ ചെറിയമാറ്റങ്ങള്‍ വഴി വിസ്മയകരമാക്കി മാറ്റാനുള്ള സാധ്യത നല്‍കുന്നുണ്ട്. ഓര്‍ക്കസ്ട്ര ഇല്ലാതെ വി.ടി മുരളി തന്നെ ഈ ഗാനം ആലപിക്കുന്നത് കേട്ടിട്ടില്ല. ലിങ്ക് തരൂ.

    മണികണ്ഠാ,
    ചര്‍ച്ച തീര്‍ന്നിട്ടില്ല ഇതുവരെ.
    ഇനിയിപ്പോ അത് രണ്ടിടത്ത്, തന്നിടയ്ക്ക് ഏതായാലും കുഴപ്പമില്ല എന്നുതോന്നുന്നു. ഇപ്പോഴും രണ്ടഭിപ്രായം നിലനില്‍ക്കുന്നു. ചര്‍ച്ചയാണല്ലോ പ്രധാനം ഒരു തീരുമാനത്തിലെത്തലല്ല. കമന്റിനു നന്ദി.

    കരീം മാഷേ,
    താങ്കളുടെ നിലപാടിനു അതിന്റേതായ ഉറപ്പുണ്ട്. നന്ദി, എങ്കിലും ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്. വി.ടി മുരളിയെ ഓത്തുപള്ളി വച്ചുമാത്രമല്ല നാം അറിയുന്നത്. കിളിച്ചുണ്ടന്‍മാവിന്റെ ചില്ലയിലാടും.., മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവരും മാണിക്യക്കുയിലാളെ.. ഈ ഗാനങ്ങളും മുരളി പാടി ഹിറ്റായവയാണ്. അധികം പാട്ടുകള്‍ പാടിയില്ല എന്നത് ഒരു ഗായനെ സംബന്ധിച്ച് അയാളുടെ കഴിവിനെ വിലകുറച്ചുകാണാന്‍ കാരണമാകുന്നില്ല. ഈ മൂന്നുപാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ട് എന്ന ഒറ്റ കാര്യം കണക്കിലെടുത്താല്‍ മതി. അതു ചിലപ്പോള്‍ താങ്കള്‍ പറഞ്ഞതുപോലെ സംഗീതത്തിന്റെയോ നൊസ്റ്റാള്‍ജിയയുടെയോ മനോഹരമായ വരികളുടെയോ ഗുണം കൊണ്ടായിരിക്കാം. എങ്കിലും മുരളിയുടെ ശബ്ദവും അതില്‍ നിര്‍ണായകമായിട്ടുണ്ടെന്നാണ് എന്റെ തോന്നല്‍. പിന്നെ മുഴുവന്‍ സമയഗായകനാവാതെ ഒരുതരം അമെച്വര്‍ സ്വഭാവം സംഗീതജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്നയാളാണ് വി.ടി മുരളി.

    പിന്നെ, സ്മാര്‍ട്ടാവുക എന്നത് ഗായകന്റെ കഴിവിന്റെ അളവുകോലാണോ? എനിക്കു സംശയമുണ്ട്.

    വിയോജനക്കുറിപ്പുകളെയും സ്വാഗതം ചെയ്യുന്നു മാഷേ, അതിന് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല. എന്തായാലും ചര്‍ച്ചയില്‍ ഇടപെട്ടതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  30. ഗൃതാതുരത്വം നിറഞ്ഞ ഒരു പാട്ടുകൂടി....

    മറുപടിഇല്ലാതാക്കൂ
  31. നല്ല പോസ്റ്റ്

    വേറൊരു പാട്ടുകൂടി വി.ടി മുരളിയുടെ പാടി കേട്ടിട്ടുണ്ട്.

    "അന്നൊരിക്കല്‍ പൊന്നരിവാളമ്പിളി ചിരിച്ച രാവില്‍
    എന്തിനോ നിന്‍ മണ്‍ചുമരില്‍ എന്റെ ചിത്രം നീ വരച്ചു...."

    ഏതു ചിത്രത്തിലെ ആണെന്നോ എഴുതിയതാരെന്നോ സംഗീതം ആരെന്നോ അറിയില്ല. ഇന്റര്‍നെറ്റില്‍ തിരിഞ്ഞിട്ടു കിട്ടിയുമില്ല. ആരെങ്കിലും ഇവിടെ പറഞ്ഞുതന്നാല്‍ നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊരു നാടക ഗാനമാണ്.
      " എന്നും പ്രിയപ്പെട്ട അമ്മ" എന്ന നാടകമാണ് എന്നാണ് ഓർമ്മ

      ഇല്ലാതാക്കൂ
  32. മുകളിലെ കമന്റില്‍ തേന്തുള്ളി എന്നത് തേന്‍തുള്ളി എന്നും കാല്‍ത്തെ എന്നത് കാലത്തെ എന്നും തിരുത്തിവായിക്കാന്‍ അപേക്ഷ... തിരക്കു കൂടിയപ്പൊ പറ്റിപ്പോയതാ...

    മറുപടിഇല്ലാതാക്കൂ
  33. ഈ പാട്ട് മറക്കാനാവാത്തതാണ്.എവിടെ കേട്ടാലും അറിയാതെ കാതോർക്കുന്നത്. ഇത് ഇവിടെ പോസ്റ്റ് ചെയ്തതിൽ നന്ദി.

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍2010, ജൂലൈ 5 4:34 AM

    ഒരുപാടു നല്ല ഗാനങ്ങള്‍ പരിച്ചയപെടുത്തുന്നതിനു നന്ദി......

    മറുപടിഇല്ലാതാക്കൂ
  35. ഇവിടെ ഞാന്‍ മറുപടിയിടാന്‍ വിട്ടുപോയി. ശ്ശെ. ഇപ്പോഴാ കണ്ടത്. ഇനി വേണോ വേണോന്നു രണ്ടൂന്നുവട്ടം ചിന്തിച്ചു. അവസാനം മറുപടി ഇടാതിരിക്കുന്നതു ശരിയല്ലാന്നു തോന്നിയകൊണ്ട് മറുപടിക്കുന്നു.

    ജിഷാദ്,
    ചില്ലറ ഗൃഹാതുരത്വമൊന്നുമല്ല..... അല്ലേ...

    സുമിതേ...,
    ഈ വിവരം ഓര്‍മിപ്പിച്ചതുനന്ദി. പാട്ടുകേട്ടിട്ടുണ്ട്. വളരെ പണ്ട് (പിന്നേം ആകാശവാണിക്കു നന്ദി) 'അന്നൊരിക്കല്‍ പൊന്നരിവാള്‍ അമ്പിളി ചിരിച്ചരാവില്‍..... ആഹ... നല്ല ഓര്‍മയുണ്ട്. പക്ഷേ വി.ടി മുരളീടെയാണെന്നു ശ്രദ്ധിച്ചിട്ടില്ല. ആണെങ്കിലും അല്ലെങ്കിലും നല്ലപാട്ടാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. ഇപ്പോ കേള്‍ക്കാന്‍ കൊതിയാകുന്നു. ഈ പോസ്റ്റുവായിക്കുന്ന ആരെങ്കിലും ആ പാട്ടുതപ്പിയെടുത്തു കൊണ്ടുത്തന്നാല്‍ കുറേ നന്ദി അവര്‍ക്കും പാഴ്സലായി ഞാനും സുമിതേംകൂടി അയച്ചുതരുന്നതായിരിക്കും (സുമിതേ.. പിന്നെ കാലുമാറല്ലേ.. )

    മൈലാഞ്ചി,
    ശ്ശെ എവിടെപ്പോയി ആദ്യത്തെ കമന്റ്.. മൈലാഞ്ചി പറ്റിച്ചതാണോ ബ്ലോഗ്ഗര്‍ പിണങ്ങിയതാണോ? (എന്നെ തുറിച്ചുനോക്കണ്ട... ഞാനല്ല...)


    ബഷീര്‍ പി.ബി വെള്ളറക്കാട്,
    എനിക്കും മറക്കാനാവാത്തതാണ് ഈ പാട്ട്.

    ദീപു പ്രദീപ്,
    താങ്ക്സ് താങ്ക്സ് താങ്ക്സ്.....

    മറുപടിഇല്ലാതാക്കൂ