2010, ജൂലൈ 2, വെള്ളിയാഴ്‌ച

ഓര്‍മ്മകള്‍..... ഓര്‍മ്മകള്‍.....

എം. ജി രാധാകൃഷ്നന്‍ ഓര്‍മ്മയായി.

മലയാളികള്‍ ഒരിക്കലും മറക്കാത്ത കുറെയധികം ഗാനങ്ങള്‍ സംഗീതപ്രേമികളുടെ മനസ്സില്‍ ബാക്കിവച്ച്. ആകാശവാണിക്കുവേണ്ടി ചെയ്ത ലളിതഗാനങ്ങള്‍ മുതല്‍ മലയാളസിനിമയ്ക്കുവേണ്ടി ചെയ്ത നിത്യഹരിത ഗാനങ്ങള്‍ വരെ. അതില്‍ ഘനശ്യാമസന്ധ്യാ ഹൃദയം, ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും‍, ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമരക്കണ്ണന്റെ, ശാരദേന്ദുമയൂഖമാലകള്‍ പൂചൊരിഞ്ഞൊരി സന്ധ്യയില്‍, മയങ്ങിപ്പോയി ഒന്നുമയങ്ങിപ്പോയി, ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേയുറക്കമായോ.., തുടങ്ങിയ ലളിതഗാനങ്ങളും ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ (രണ്ടുജന്മം), പ്രേമയമുനാ തീരവിഹാരം (പൂരം), നാഥാ നീവരും കാലൊച്ച (ചാമരം) മൌനമേ (തകര) ഒരുദലം മാത്രം (ജാലകം), ഓ മൃദുലേ, രജനീ പറയൂ, പ്രണയവസന്തം തളിരണിയുമ്പോള്‍ (ഞാന്‍ ഏകനാണ്), എത്രപൂക്കാലമിനി (രാക്കുയിലിന്‍ രാഗസദസ്സില്‍), അനുരാഗസുധയാല്‍ (യൌവനം ദാഹം), പഴംതമിഴ്പാട്ടിഴയും (മണിച്ചിത്രത്താഴ്) അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടുനീ (അദ്വൈതം) തുടങ്ങി ധാരാളം ഗാനങ്ങളുണ്ടെങ്കിലും ഇതില്‍ എന്റെ പേഴ്സണല്‍ ഫേവറിറ്റ് തകരയിലെ മൌനമേ നിറയും മൌനമേ.. തന്നെയാണ്.

ഭരതന്റെ തകര മലയാളികള്‍ മറക്കാത്ത ചിത്രമാണ്. ഭരതന്‍ കണ്ടെത്തിയ സുഭാഷിണി നായികയായും, പ്രതാപ് പോത്തന്‍ നായകനായും അഭിനയിച്ച ചിത്രം. ഒപ്പം നെടുമുടിവേണുവിന്റെ ചെല്ലപ്പനാശാരിയും. മൌനമേ നിറയും മൌനമേ എന്ന ഗാനം ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു. എസ്. ജാനകിയുടെ സുന്ദര ശബ്ദം. മൌനം എന്ന വാക്കിന്റെ അര്‍ഥത്തോട് ഏറെ അകന്നുനില്‍ക്കുന്നത് എന്നു പ്രത്യക്ഷത്തില്‍ തോന്നും വിധം ഉയര്‍ന്ന സ്ഥായിയിലാണ് ഈ ഗാനം ആരംഭിക്കുന്നത്. എം.ജി രാധാകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്റെ കഴിവ് നാം തിരിച്ചറിയുന്നത് ഇവിടെയാണ്. മൌനത്തിന്റെ പുതിയൊരനുഭവം. പക്ഷേ പാട്ട് മൊത്തത്തിലെടുക്കുമ്പോ ഉദ്ദേശിച്ചിരിക്കുന്ന അനുഭവതലം വളരെ വ്യക്തവും. പാട്ടിനോട് നൂറ്റമ്പതുശതമാനം നീതിപുലര്‍ത്തുന്ന എസ് ജാനകിയുടെ ശബ്ദവും ചേരുമ്പോള്‍ മലയാളത്തിനു ലഭിച്ച അനശ്വരഗാനങ്ങളിലൊന്നായി ഈ ഗാനം മാറുന്നു.

മൌനം ബാക്കിയാക്കി പിരിഞ്ഞുപോയ ആ സംഗീത പ്രതിഭയ്ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് ഈ പോസ്റ്റ്.


ഗാനരചന: പൂവച്ചല്‍ ഖാദര്‍,
സംഗീതം : എം.ജി രാധാകൃഷ്ണന്‍,
ഗായിക : എസ്. ജാനകി.


Get this widget | Track details | eSnips Social DNA




മൌനമേ.... നിറയും മൌനമേ...
ഇതിലെ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ഒഴുകും ദുഃഖം
എന്നും നിന്നെ തേടിവരും...

മൌനമേ നിറയും മൌനമേ...

കല്ലിനുപോലും ചിറകുകള്‍ നല്‍കി
കന്നിവസന്തം പോയി
ഉരുകും വേനലില്‍ മോഹദലങ്ങള്‍
എരിഞ്ഞടങ്ങുകയായി..

മൌനമേ നിറയും മൌനമേ...

ആയിരംനാവായ് പുഴയിലെയോളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോര്‍മയുമായി
ഇന്നും തീരമുറങ്ങും..

മൌനമേ നിറയും മൌനമേ...

18 അഭിപ്രായങ്ങൾ:

  1. മൌനമേ..... നിറയും മൌനമേ....

    പിരിഞ്ഞുപോയ ആ സംഗീതപ്രതിഭയ്ക്ക് ഹൃദയപൂര്‍വം പ്രണാമമര്‍പ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നിത്യമൌനം..!!
    ആദരാഞ്ജലികള്‍!

    മറുപടിഇല്ലാതാക്കൂ
  3. എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്
    ശബ്ദത്തിന്റെ പിച്ച് വാരിയേഷന്‍ അതിശയകരമാണ്

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ സംഗീത സംവിധായകനു ആദരാഞ്ജലികള്‍....

    മറുപടിഇല്ലാതാക്കൂ
  5. പ്രതിഭാധനനായിരുന്നു അദ്ദേഹം, നന്നായി, സുപ്രിയ, അനുസ്മരണവും പാട്ടും. പഴയ ഹിപ്പി,ഹിപ്പിയൊക്കെ ഓർമയുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  6. സുപ്രിയാ... പുതിയ പോസ്റ്റ് വരാന്‍ എം ജി രാധാകൃഷ്ണന്‍ നമ്മെ വിട്ടു പിരിയേണ്ടി വന്നു എന്നത് ദൌര്‍ഭാഗ്യകരം...

    ആ പ്രതിഭക്കു മുന്നില്‍ പ്രണാമം...

    മൌനമേ എന്റേയും പ്രിയ ഗാനങ്ങളില്‍ ഒന്നാണ്... അതു പോലെ നാഥാ നീ വരും കാലൊച്ച യും...
    ഒരു ദലം മാത്രം , ഓ മൃദുലേ.. രജനീ പറയൂ.......... തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടിപ്പോകും...

    ഈ പോസ്റ്റിനു നന്ദി... പാട്ടിനും..


    ഓഫല്ല............പോസ്റ്റുകള്‍ക്ക് ഇനി ഇത്രയും ഗ്യാപ് വരാതെ നോക്കുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  7. സുപ്രിയയെ ഫോളോ ചെയ്യാന്‍ എന്താ വഴി?

    മറുപടിഇല്ലാതാക്കൂ
  8. സുപ്രിയയുടെ കുറിപ്പിനും പ്രിയ ഗാനത്തിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. എം ജി രാധാകൃഷ്ണന് ആദരാഞ്ജലികള്‍.
    ഈ പാട്ട് എനിക്കും വളരെ ഇഷ്ടമുള്ളതാണ്.

    മറുപടിഇല്ലാതാക്കൂ
  10. അതുല്യ പതിഭ, നഷ്ടം നഷ്ടം തന്നെ...
    ഒരു പിടി നല്ല ലളിതഗാനങ്ങള്‍, സിനിമഗനങ്ങള്‍..

    ആദരഞ്ജലികള്‍..
    http://www.youtube.com/watch?v=fTiwuOjqpbU

    മറുപടിഇല്ലാതാക്കൂ
  11. കല്ലിനുപോലും ചിറകുകള്‍ നല്‍കി
    കന്നിവസന്തം പോയി

    മറുപടിഇല്ലാതാക്കൂ
  12. ശ്രീ, അഫ്സല്‍, ഉപാസന, സുശീല്‍കുമാര്‍, കൃഷ്ണകുമാര്‍ എല്ലാവര്‍ക്കും നന്ദി.

    ശ്രീനാഥന്‍, നന്ദി. ഹിപ്പി ഹിപ്പി ഓര്‍മവരുന്നില്ല. ഏതുപാട്ടാണ്?

    മൈലാഞ്ചി, രണ്ടുകമന്റിന് നന്ദി പറയാന്‍ വാക്കുകളില്ല. ഇനി പോസ്റ്റ് മുടങ്ങാതിരിക്കാന്‍ നോക്കാം. മൈലാഞ്ചിയെ പിണക്കാന്‍ പറ്റില്ലല്ലോ. ഫോളോ ചെയ്യാനുള്ള കുന്തം (വിഡ്ജെറ്റ് എന്നോമറ്റോ പറയുന്ന ഒരു സങ്ങതിയില്ലെ) അതു പിടിപ്പിക്കാനുള്ള ശ്രമിത്തിലാ ടെമ്പ്ലേറ്റ് ഈ ഗതിയായിപ്പോയത്. അത് പിടിപ്പിക്കാന്‍ പറ്റിയതും ഇല്ല. തല്ക്കാലം ഇമെയില്‍ സബ്സ്ക്രൈബ് തന്നെ രക്ഷ. പുതിയ പോസ്റ്റിടുമ്പോ ഞാന്‍ അറിയിക്കാം ട്ടോ.

    ജിഷാദ്, ജയരാജ്, നന്ദി. ഇനിയും ഈവഴിയൊക്കെ വരണം.

    പാവം ഞാനേ.... ഞാനും......
    ആദ്യം പാവായത് ആരാ?. സന്ദര്‍ശിച്ചതിനു നന്ദി.

    എംയ അഷ്റഫ്, സുരേന്ദ്രന്‍, നന്ദി. നന്ദി. ഇനിയും വരണേ...

    വഴിപോക്കന്‍, ലിങ്കിനു നന്ദി. ഈ പാട്ട് എഴുതിയെടുക്കാനും കേള്‍ക്കാനും പണ്ടുഞാന്‍ റേഡിയോയ്ക്കുമുമ്പില്‍ കുത്തിയിരുന്നിട്ടുണ്ട്. ആകാശവാണിയുടെ ശേഖരത്തിലാണല്ലോ പാട്ടുള്ളത്. ലളിതഗാനം എന്നു പറയുമ്പോത്തന്നെ ഓര്‍മയില്‍ വരുന്നത് ഘനശ്യാമസന്ധ്യാ ഹൃദയമാണ്. സന്ദര്‍ശിച്ചതിനു നന്ദി.

    പാവത്താന്‍, നന്ദി. ട്ടോ.

    മറുപടിഇല്ലാതാക്കൂ