2010, ജൂലൈ 13, ചൊവ്വാഴ്ച

നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....

ജയചന്ദ്രന്‍ പാടിയ മറക്കാനാവാത്ത ഒരു ഗാനം...

'മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..'

പൂവച്ചല്‍ ഖാദറുടെ വരികള്‍ക്ക് സംഗീതസംവിധാനം ചെയ്തത് രഘുകുമാര്‍. ജോഷി സംവിധാനം ചെയ്ത 'ധീര'യാണ് ചിത്രം.

ഇവിടെവസുന്ധര കാത്തുനില്പൂ.. (അഗ്രഹാരം 1979 നാടകഗാനം)
അത്യുന്നതങ്ങളില്‍..(ആയിരം കണ്ണുകള്‍ 1986)
ചെമ്പരത്തിപ്പൂവേ ചൊല്ല്.., പൂങ്കാറ്റേ പോയി ചൊല്ലാമോ..(ശ്യാമ 1986)
പൊന്‍വീണേ.. (താളവട്ടം 1986)
പൊന്‍മുരളിയൂതുംകാറ്റില്..‍, ശാന്തിമന്ത്രം തെളിയും.. (ആര്യന്‍ 1988)
ആമ്പല്ലൂരമ്പലത്തില്‍... (മായാമയൂരം 1993)
മധുമാസചന്ദ്രന്‍മാഞ്ഞു.. (കാണാക്കിനാവ് 1996)
തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ സ്രഷ്ടാവാണ് രഘുകുമാര്‍. അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് 'ധീര'യിലെ ഈ ഗാനം തന്നെ.

വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ആവറേജ് ഗാനരചന. അതിന്റെ പരിമിതിയെ മറികടക്കുന്ന സംഗീതസംവിധാനവും ആലാപന മികവുമാണ് ഈ ഗാനത്തെ സുന്ദരമാക്കുന്നത്. ജയചന്ദ്രന്റെ ആലാപനത്തെക്കുറിച്ച് എന്തു പറയാന്‍... ആഹ.. ലയിച്ചിരുന്നു പോകും.

ഗാനം കേള്‍ക്കൂ.



ചിത്രം: ധീര (1982)
ഗാനരചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘുകുമാര്‍
പാടിയത്: പി. ജയചന്ദ്രന്‍

Get this widget | Track details | eSnips Social DNA




മൃദുലേ ഇതാ ..
ഒരു ഭാവഗീതമിതാ..
നിന്റെ മിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി...

നൂറുപൂക്കള്‍ താലമേന്തും രാഗമേഖലയില്‍
നൂപുരങ്ങള്‍ നീയണിഞ്ഞു...
നൂറുപൂക്കള്‍ താലമേന്തും രാഗമേഖലയില്‍
രാഗിണീ നീ വന്നുനിന്നു പണ്ടുമെന്നരികില്‍...
(മൃദുലേ ഇതാ...

മണ്ണിന്‍നാണം മാറ്റിനില്‍ക്കും മാഘപൌര്‍ണമിയില്‍
എന്റെദാഹം നീയറിഞ്ഞു...
മണ്ണിന്‍നാണം മാറ്റിനില്‍ക്കും മാഘപൌര്‍ണമിയില്‍
രാധികേ നീ വന്നുനില്പൂ ഇന്നുമെന്നരികില്‍....
(മൃദുലേ ഇതാ...

31 അഭിപ്രായങ്ങൾ:

  1. രഘുകുമാറിനും പിന്നെ ജയചന്ദ്രനും സമര്‍പ്പിച്ചുകൊണ്ട് 'മൃദുലേ ഇതാ ഒരു ഭാവഗീതമിതാ...'

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 14 9:58 AM

    very nice , u can also check my blog http://cochinvoiceofyouth.blogspot.com/

    മറുപടിഇല്ലാതാക്കൂ
  3. പാട്ടു കേള്‍പ്പിച്ചതിനു നന്ദി !!!

    മറുപടിഇല്ലാതാക്കൂ
  4. സുപ്രിയ..,
    നല്ല വരികള്‍ തിരഞ്ഞെടുത്തു കാട്ടിയതിന് നന്ദി...
    ആശംസകള്‍...!!

    മറുപടിഇല്ലാതാക്കൂ
  5. അതേ എനിക്കും ഏറെയിഷ്ടമുള്ള ഒരു നല്ല പാട്ടു തന്നെ അത്.

    മറുപടിഇല്ലാതാക്കൂ
  6. സുപ്രിയാ...വളരെ നന്ദി ഈ പാട്ടിന്... ഇത്തവണ എന്തുപറ്റി? വിവരണം കുറഞ്ഞുപോയല്ലോ ? (വിവരം കുറഞ്ഞതുകൊണ്ടാണോ?)

    വീട്ടില്‍ നെറ്റ് തകരാറായതുകൊണ്ടാണ് കമന്റടിക്കാന്‍ വൈകിയത്. ഇത് ഒരു ഫ്രണ്ടിന്റെ നെറ്റുകടയില്‍ നിന്നാണ്.

    "ഇനിയെന്റെയിണക്കിളിക്കെന്തുവേണം" എന്ന പാട്ട് കേട്ടിട്ടുണ്ടോ? അതുപോസ്റ്റാമോ?

    മറുപടിഇല്ലാതാക്കൂ
  7. ഞാന്‍ ഒരു പ്രവാസി,
    താങ്ക്സ്. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

    ഒഴാക്കന്‍,
    വളരെ നന്ദി.

    ചിത്രകാരന്‍,
    പാട്ടുകേട്ടതിനു നന്ദി.

    ലിജേഷ് കെ,
    ഇവിടെ വന്നതില്‍ സന്തോഷം.

    പാവത്താന്‍,
    എന്റെയിഷ്ടഗാനം താങ്കളുടേതുമായതില്‍ നിറഞ്ഞ സന്തോഷം. നന്ദി.

    മൈലാഞ്ചി,
    വിവരം അല്ലെങ്കിലേ കുറവാണ്. അതുകൊണ്ടുതന്നെയാവും വിവരണവും കുറഞ്ഞത്. നെറ്റ് ശരിയല്ലാത്തോണ്ട് വലവീശല്‍ നടക്കുന്നില്ല അല്ലെ...? കൊള്ളാം. എളുപ്പം തൈച്ചു നേരേയാക്കൂ. അതുവരെ വലക്കട തന്നെ ശരണം അല്ലെ.

    'ഇനിയെന്റെയിണക്കിളി..' കേട്ടിട്ടുണ്ട്. പോസ്റ്റാന്‍ ശ്രമിക്കാം. ശ്രദ്ധിച്ച് ഒന്നൂടെ കേള്‍ക്കട്ടെ. ട്ടോ.
    പോസ്റ്റിട്ടിട്ട് 24 മണിക്കൂറിനകം കമന്റടിച്ചിട്ട് താമസിച്ചുപോയതിന് എക്സ്ക്യൂസ് പറയുന്നത് അതിവിനയമല്ലെ..? വേണ്ടാ വേണ്ടാ..

    വളരെ വളരെ വളരെ നന്ദി. ഇനിയും കാണണം.

    മറുപടിഇല്ലാതാക്കൂ
  8. Thank you for reminding about this wonderful song....Thank you for your comment

    മറുപടിഇല്ലാതാക്കൂ
  9. സുപ്രിയാ... അതിവിനയം അറിയാതെ സംഭവിച്ചതാ.. എന്നു വച്ചാല്‍ നെറ്റ് ചേട്ടന്‍ പണിമുടക്കിയിട്ട് ദിവസങ്ങളായി.. അപ്പൊ ആരൊക്കെ എന്നൊക്കെ പുതിയ പോസ്റ്റിട്ടു എന്ന് നോക്കാതെ ആര്‍ത്തിപിടിച്ച് വായിച്ച് കമന്റിട്ടതാ.. സുപ്രീസ് തലേന്നാണ് പോസ്റ്റിയത് എന്ന് ഞാന്‍ നോക്കീ‍ല്യ.. പോസ്റ്റ് വായിച്ചാ പോരേ, ഡേറ്റെണ്ണുന്നതെന്തിനാ?

    ഒരു സന്തോഷവാര്‍ത്ത.. നെറ്റ് ശരിയായി.. എങ്ങനെ എന്നു ചോദിച്ചാല്‍ അറിയില്ല.. കുറച്ച് ദിവസം പിണങ്ങിയിരുന്നപ്പൊ മടുത്തു കാണും...

    മറുപടിഇല്ലാതാക്കൂ
  10. സുപ്രിയ, വളരെ ശരി, ശരാശരി രചനയെ ഈണവും ആലാപനവും മറികടക്കുന്നു, മലയാളി പെണ്‍കുട്ടികള്‍ക്ക് സത്യത്തില്‍ നീലക്കണ്ണുകള്‍ ഉണ്ടോ? മദാമ്മക്കുട്ടീകള്‍ക്കല്ലേ അതുള്ളൂ? ഗാനത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  11. തൊമ്മി,
    നന്ദി.

    മൈലാഞ്ചി,
    ക്ഷമി. പോസ്റ്റുവായിച്ചാമതി. ഡേറ്റെണ്ണണ്ട. നെറ്റ് ശരിയാവാന്‍ ഞാന്‍ ഇന്റര്‍നെറ്റ് ഭഗവതിക്ക് തേങ്ങയടിച്ചിരുന്നു.

    സുജേഷ്, വളരെ നന്ദി.

    ശ്രീനാഥന്‍,
    മലയാളിപ്പെണ്ണുങ്ങള്‍ക്ക് നീലക്കണ്ണുകളുണ്ടോന്നുള്ളത് വേറൊരു കാര്യമാണ്. കവിതയില്‍ കണ്ണുകളിലെ നീലിമ എന്നൊക്കെ കാല്പനികമായി അങ്ങു പ്രയോഗിക്കുന്നതല്ലെ. അതു കേള്‍ക്കുമ്പോഴുള്ള ഒരു സുഖം മാത്രേ ഉദ്ദേശിച്ചിട്ടുണ്ടാവൂ. അല്ലാതെ അത് വാച്യാര്‍ത്ഥത്തിലെടുക്കണമെന്നില്ല. ഇവിടെ വന്നതിനും കമന്റടിച്ചതിനും നന്ദി നന്ദി നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. നീലക്കണ്ണു മറുപടി സമ്മതിച്ചിരിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  13. രഘു കുമാറിന്റെ ഗാനം മനോഹരം
    അത് കേള്‍പ്പിച്ചതിന് നന്ദി
    എനിക്ക് ഇഷ്ട്ടപെട്ട ഗാനം"കൈ കുടന്ന നിറയെ ..."

    മറുപടിഇല്ലാതാക്കൂ
  14. ശ്രീനാഥന്‍,
    വീണ്ടും വന്നു കമന്റിടാന്‍ തോന്നിയ നല്ലമനസ്സിനു നന്ദി.

    രമണിക,
    നന്ദി.
    "കൈക്കുടന്ന നിറയെ" എനിക്കും ഇഷ്ടമാണ്.

    മറുപടിഇല്ലാതാക്കൂ
  15. Thanks, Supriya. ithonnum verum paatukalalla. kaumaarathinteyum yauvvanathinteyum vazhikalile jeevante eenangalaanu! Thanks once again.

    മറുപടിഇല്ലാതാക്കൂ
  16. മുകില്‍,
    അഭിപ്രായത്തിനു നന്ദി. പറഞ്ഞതുപോലെ ഇവയൊന്നും വെറും പാട്ടുകളല്ല. ഓരോരുത്തരുടെയും ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണല്ലോ ചില പ്രത്യേക പാട്ടുകളോട് ചിലപ്പോള്‍ നമുക്ക് പ്രത്യേക ഇഷ്ടം തോന്നുന്നത്. അത് പാട്ടിനുള്ളിലാവില്ല ഇരിക്കുന്നത്. ഒരു ജീവിത സന്ദര്‍ഭത്തെ ഓര്‍മിപ്പിക്കുകയാണ് അവ ചെയ്യുന്നത്. പാട്ടുകള്‍ ഡയറിക്കുറിപ്പുകളും ഓര്‍മക്കുറിപ്പുകളുമാകുന്നത് അങ്ങനെയല്ലേ?


    ജിഷാദ്,
    പാട്ട് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇനിയും വരുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  17. എനിക്ക് നല്ല ഇഷ്ടമുള്ള ഒരു ഗാനമാണ്‌. വീണ്ടും ഓർമ്മയിലേക്ക് വിളിച്ചു വരുത്തിയതിൽ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  18. സുപ്രിയം എന്ന ബ്ലോഗിന്‌ മാന്ത്രികമായ ഒരു ശക്തിയുണ്ട്‌.അത്‌ പാട്ടിനെപ്പറ്റി എഴുതുന്നതുകൊണ്ടാവും.സംഗീതത്തിന്റെ ലോലവീചികള്‍ വായനക്കാരന്റെ-കേള്‍വിക്കാരന്റെ-ചുറ്റിനും സാന്ദ്രസാന്നിദ്ധ്യമാവുന്നതുകൊണ്ടാവും.
    നാലഞ്ച്‌ പോസ്‌റ്റുകള്‍ വായിച്ചു.ഓത്തുപള്ളി...ഓ..!എന്തുപറയാന്‍...!ഷഹബാസ്‌ അമന്‍ പാടിയാണ്‌ ഞാനത്‌‌ ആദ്യം കേള്‍ക്കുന്നത്‌.ഇവിടെ താങ്കള്‍ തിരഞ്ഞെടുത്ത ഓരോ പാട്ടും എന്റെയും കരളില്‍നിന്ന്‌ നേരിട്ട്‌ പറിച്ചെടുത്തതാണ്‌്‌.നന്ദി.
    ഒരു സ്വയംസ്‌തുതി:മറ്റൊന്നുമല്ല,എന്റെ ബ്ലോഗില്‍ ഞാനും ആത്മബന്ധമുള്ള ചില പാട്ടുകളെപ്പറ്റി എഴുതിയിട്ടുണ്ട്‌.സമയംപോലെ അതൊന്നു വായിക്കുമല്ലോ.
    ഭാവുകങ്ങള്‍..താങ്കളെ സ്ഥിരം വായിക്കും.

    മറുപടിഇല്ലാതാക്കൂ
  19. സുപ്രിയാ.. സോറിട്ടോ ഞാനിന്ന് ഇവിടെ വന്നത് സുസ്മേഷ്ജിയെ കണ്ടതുകൊണ്ടാ... അദ്ദേഹം എനിക്കൊരു കമന്റിട്ടേന്റെ സന്തോഷം അടങ്ങും മുമ്പ് ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു ബ്ലോഗർക്ക് കമന്റിയതു കണ്ടപ്പോ ചാടിത്തുള്ളി ഇങ്ങു പോന്നതാ... സന്തോഷം പങ്കുവക്കുന്നല്ലോ ല്ലേ...

    അതൊക്കെ അവടെ ഇരിക്കട്ടെ.. എവടെ പുതിയ പോസ്റ്റ്? മടിച്ചിക്കാളീ‍....

    മറുപടിഇല്ലാതാക്കൂ
  20. എം. ആര്‍ അനിലന്‍...
    നന്ദി നന്ദി.

    സ്മിത ആദര്‍ശ്,
    താങ്ക്സേ....

    ശ്രീനാഥാ,
    അയ്യോ... ഓണം കഴിഞ്ഞുപോയി...
    ( എന്നാലും വടി കൊടുത്ത് അടിമേടിച്ചേ അടങ്ങൂ അല്ലേ... ഞാന്‍ കാണിച്ചുതരാം...)

    മലയാളം സോങ്സ്,
    താങ്ക്യൂ.....

    സാബു എം.എച്ച്,
    പാട്ടുകേട്ടിട്ടു ചിരിച്ചതാണോ അതോ ആലുവാ മണപ്പുറത്തുകണ്ട പരിചയം കൊണ്ടോ?
    തിരിച്ചു അതിലും മുട്ടന്‍ ചിരിയൊരെണ്ണം ഇന്നാ പിടിച്ചോ..
    :)


    സുസ്മേഷ്,
    പാട്ടിന് മാന്ത്രികമായ ശക്തിയുള്ളത് കുറച്ചു പകര്‍ന്നുകിട്ടുന്നതായിരിക്കും. നാലഞ്ചുപോസ്റ്റുകള്‍ വായിച്ചെങ്കില്‍ ഞാന്‍ ധന്യയായി.. (പേരുമാറ്റിയതല്ല... സന്തോഷമായീന്നു പറഞ്ഞതാ) ഓത്തുപള്ളി എനിക്കത്ര ഇഷ്ടപ്പെട്ട പാട്ടായതുകൊണ്ടാ ഇവിടെ പോസ്റ്റിയത്. ഷഹബാസ് അമന്‍ പാടി കേട്ടിട്ടില്ല. നന്നാവും (ഷഹബാസ് അമന്‍ ഗസല്‍ പാടുന്നത് കൊതിയോടെ കേട്ടിട്ടുണ്ട്..) എന്റെ ഇഷ്ടഗാനങ്ങള്‍ താങ്കളുടേതുമാണെന്നറിഞ്ഞതില്‍ വല്ലാത്ത സന്തോഷം. സ്വയംസ്തുതിക്കും നന്ദി. ഞാന്‍ ദാ വായിക്കാന്‍ പോണു.

    എന്നെ സ്ഥിരം വായിക്കുമെന്ന്....
    എനിക്കുവയ്യ. എന്നെയങ്ങുകൊല്ല്...

    മൈലാഞ്ചീ, മൈലാഞ്ചീ, മൈലാഞ്ചീ....
    അങ്ങനെ ഞാനും പുലിയായി... (സന്തോഷം നേരിട്ടു കാണുമ്പോ പങ്കുവയ്ക്കാം. ചായയില്‍ ഒതുങ്ങുമോ?)
    അവസാനത്തെ സംബോധന ഇഷ്ടപ്പെട്ടു. അതു കുറേത്തവണകൂടി വിളി. എനിക്കതുവേണം. ഓണമായി പായസമൊക്കെ കുടിച്ച് മടിപിടിച്ചിരുന്ന് മെയില്‍ ചെക്ക് ചെയ്തപ്പോഴാ ഈ കമന്റന്‍സ് കണ്ണില്‍ പെട്ടത്. പുതിയ പോസ്റ്റ് വരും.... (വരുംന്ന്.. എന്നെ വിശ്വസിക്കു.. വിശ്വാസം അതല്ലേ എല്ലാം...?)

    മറുപടിഇല്ലാതാക്കൂ
  21. ഓര്‍മ്മപ്പെടുത്തലിനു അഭിനന്ദനങ്ങള്‍..

    എന്റെ ബ്ലോഗ് ഇവിടെ നോക്കണൂട്ടോ :-)

    http://tkjithinraj.blogspot.com

    മറുപടിഇല്ലാതാക്കൂ
  22. ഫൈസല്‍ കൊണ്ടോട്ടി,
    നന്ദി

    ജിതിന്‍ രാജ് ടി.കെ
    താങ്ക്സ്, ജിതിന്‍രാജേ.. തന്ന ലിങ്കു തിരഞ്ഞുപോയിട്ടും ബ്ലോഗ് കിട്ടിയില്ലല്ലോ..

    നിയ,
    താങ്ക്സ്.

    സുരേഷ്കുമാര് പുഞ്ചയില്‍,
    നന്ദി നന്ദി നന്ദി.

    ശ്രീനാഥാ,
    എന്തൊരു കമന്റ്....
    എനിക്കു പറയാന്‍ ഒരെക്സ്ക്യൂസ് പോലും ഇല്ലാതാക്കിക്കളഞ്ഞല്ലോ... ഞാനൊന്നും പറയുന്നില്ല... സോറി..

    മറുപടിഇല്ലാതാക്കൂ