2009, മാർച്ച് 19, വ്യാഴാഴ്‌ച

കല്യാണിമുല്ലേ നീയുറങ്ങൂ....

ചെറുപ്പത്തില്‍ എന്റെ അനിയനെ ഉറക്കാന്‍ അമ്മ പാടാറുണ്ടായിരുന്ന താരാട്ടുപാട്ടാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്. (എന്നെ ഉറക്കാന്‍ പാടിക്കാണില്ല. ഈ പാട്ടുണ്ടാകുന്നതിനുമുമ്പ് ഞാനുണ്ടായിപ്പോയി. എന്തൊരു കഷ്ടം!)
ഇതുകേള്‍ക്കുമ്പോഴെല്ലാം ഞാനെന്റെ ചെറുപ്പകാലത്തെത്തും. താരാട്ടുകേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞാകും. ബിച്ചു തിരുമലയ്ക്കും രാജ് കമലിനും നന്ദി.

ധാരാളം താരാട്ടുപാട്ടുകള്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ 'സീത'യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍' എന്ന പാട്ടിനെ അതിശയിക്കാന്‍ വേറൊരു പാട്ടില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെയും നല്ല താരാട്ടുപാട്ടുകളുണ്ട്. കോന്നിയൂര്‍ ഭാസ്-കണ്ണൂര്‍ രാജന്‍ ടീമിന്റെ 'കണ്‍മണി പെണ്‍മണിയേ കാര്‍ത്തിക പൊന്‍കണിയേ..', എഴുതാപ്പുറങ്ങളിലെ ഓയെന്‍വി-വിദ്യാധരന്‍മാഷുടെ 'താലോലം പൈതല്‍ താലോലം...', മോഹന്‍സിതാര/കൈതപ്രം ടീമിന്റെ 'ഉണ്ണീവാവാവോ..' ഓയെന്‍വീ-ഔസേപ്പച്ചന്‍ ടീമിന്റെ 'അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..' പക്ഷേ വല്ലാതെ ടച്ച് ചെയ്ത താരാട്ട് ഇതാണ്.

പി.സുശീലയുടെ ആലാപനം അതിസുന്ദരം. കേട്ടിരുന്നാല്‍ ഉറങ്ങിപ്പോകുന്നതറിയില്ല. ഈ ഗാനം കല്യാണി രാഗത്തില്‍ത്തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.



Get this widget | Track details | eSnips Social DNA




ചിത്രം - ആഴി
ഗാനരചന - ബിച്ചുതിരുമല
സംഗീതം- രാജ് കമല്‍
വര്‍ഷം- 1985
ഗായിക- പി. സുശീല



കല്യാണിമുല്ലേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

മനസ്സിലെ മാമ്പൂവിതളില്‍ കിനിയും
മകരന്ദമല്ലേ നീ (2)
അമ്മതന്‍ ജീവിതവാനില്‍ വിരിയും
അമ്പിളിക്കലയേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

വളപ്പൊട്ടിനോടും കഥകള്‍ പറയാന്‍
തുടിക്കുന്നു നിന്‍ഹൃദയം
അവിടെനിന്നായിരം ചിറകും വീശി
തുമ്പികളുയരും നിന്‍മിഴിയില്‍
മണിക്കിനാവിന്‍ തുമ്പികള്‍

2009, മാർച്ച് 18, ബുധനാഴ്‌ച

ചന്ദ്രോദയം കണ്ടു കൈകൂപ്പിനില്‍ക്കും......

മറ്റൊരു ഇഷ്ടഗാനംകൂടി. ജയചന്ദ്രനും പി. സുശീലയും സുന്ദരമായി പാടിയിരിക്കുന്നു. ചിത്രം - 1975ല്‍ ഇറങ്ങിയ സിന്ധു. ശ്രീകുമാരന്‍തമ്പിയെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എന്റെ പ്രിയ സംഗീതസംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാഷ്. അര്‍ജ്ജുനന്‍മാഷുടെ എല്ലാ ഗാനവും പോലെ ഈ ഗാനവും അതിസുന്ദരം. കേട്ടുനോക്കൂ...

Get this widget | Track details | eSnips Social DNA




ചന്ദ്രോദയംകണ്ടു കൈകൂപ്പിനില്ക്കും സിന്ദൂരമണിപുഷ്പം നീ..
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ എന്നാത്മ ജ്ഞാനോദയം..
ചന്ദ്രോദയംകണ്ടു....

ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ സംഗീതമായ് വളര്‍ന്നു (2)
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍ ചൈതന്യമായലിഞ്ഞു (2)
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ്..
ചന്ദ്രോദയംകണ്ടു...

തീരാത്ത സങ്കല്പ സാഗരമാലകള്‍ താളത്തില്‍ പാടിടുമ്പോള്‍ (2)
ആ മോഹ കല്ലോലമാലികയില്‍ നമ്മള്‍ തോണികളായിടുമ്പോള്‍ (2)
നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ലക്ഷ്യമാകും
നിന്‍ ചിത്തമെന്‍ സ്വര്‍ഗ്ഗമാകും..
ചന്ദ്രോദയംകണ്ടു...