2009 ഫെബ്രുവരി 11, ബുധനാഴ്‌ച

അറിയാതെ അറിയാതെ.....

കല്യാണി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം നമ്മളറിയാതെ തന്നെ ഇഷ്ടപ്പെട്ടുപോകും.


Get this widget | Track details | eSnips Social DNA


ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. എസ്. ചിത്ര



അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....

ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...

2009 ഫെബ്രുവരി 9, തിങ്കളാഴ്‌ച

ഞാന്‍ തേടിവന്ന നിമിഷം........

എനിക്കിഷ്ടപ്പെട്ട മറ്റൊരു ഗാനം. കെ.എസ് ചിത്ര പാടിയിട്ടുള്ളതില്‍ ഏറ്റവും നല്ല നാലോ അഞ്ചോ പാട്ടുകളെടുത്താല്‍ അതിലൊന്ന് ഈ ഗാനമായിരിക്കും.




Get this widget | Track details | eSnips Social DNA





ചിത്രം - എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി.
വര്‍ഷം- 1985
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- കണ്ണൂര്‍ രാജന്‍
ഗായിക- ചിത്ര


നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം
തരൂനീ എനിക്കുതരുനീ ഈ ജന്മം സഫലം..

ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമരഞാന്‍ (2
ഇരുളില്‍ നിന്നെ തിരയും നേരം.. (2
ഒരുകിനാവുപോല്‍ അരികില്‍വന്നുവോ
നീയിന്നെന്തേ മൌനമോ...? (2
നിമിഷം......

നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍ (2
ഇളനീര്‍ തന്നു... കുളിര്‍ നീര്‍ തന്നു.. (2
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും... (2
നിമിഷം...

2009 ഫെബ്രുവരി 8, ഞായറാഴ്‌ച

മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍.......

കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കാന്‍ കൊതി തോന്നുന്ന ഒരു ഗാനം കൂടി...


< /embed>
Get this widget | Track details |eSnips Social DNA




ചിത്രം- നഗരമേ നന്ദി (1967)
രചന- പി. ഭാസ്കരന്‍
സംഗീതം- രഘുനാഥ്
ഗായിക- എസ്. ജാനകി.


മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചുവച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ്.....
മഞ്ഞണിപ്പൂനിലാവ്....

എള്ളെണ്ണമണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂചൂടിച്ച വിരുന്നുകാരാ...
ധനുമാസപ്പൂക്കൈത മലര്‍ചൂടിവരുമ്പോള്‍ ഞാന്‍
അങ്ങയെക്കിനാവുകണ്ടു കൊതിച്ചിരിക്കും..
മഞ്ഞണിപ്പൂനിലാവ്....

പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി
മോതിരമണിയിക്കും മലര്‍മാസത്തില്‍
താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ
താമര മാലയുമായ് ചിങ്ങമെത്തുമ്പോള്‍
ഒരുകൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ട് കിനാവുകണ്ടേ..
മഞ്ഞണിപ്പൂനിലാവ്.....

2008 ഓഗസ്റ്റ് 27, ബുധനാഴ്‌ച

ഇതാ ഒരു പാട്ട് (കണ്ണോടുകണ്ണായ സ്വപ്നങ്ങള്‍...)

കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍...
ഗാനരചന- സത്യന്‍ അന്തിക്കാട്
സംഗീതം- രവീന്ദ്രന്‍
പാടിയത്- യേശുദാസ്, ചിത്ര
ചിത്രം- കളിയില്‍ അല്പം കാര്യം

Get this widget | Track details | eSnips Social DNA




എന്റെ ഒരു ഇഷ്ടഗാനം...
വളരെനാളുകള്‍ തിരഞ്ഞിട്ടാണ് ഈ പാട്ട് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞത്.
സമയമുള്ളപ്പോള്‍ വെറുതെ കേട്ടുനോക്കൂ.. എന്നിട്ട് താഴെ ചെറുതെങ്കിലും ഒരു കമന്റും.
കാന്താരിക്കുട്ടിയുടെ സാഹസങ്ങള്‍ കണ്ടാണ് ഇതുചെയ്യാനുള്ള ധൈര്യം സംഭരിച്ചത്...


നന്ദിയും സ്നേഹാന്വേഷണവും കാന്താരിക്കുട്ടിയോട്........




കണ്ണോടുകണ്ണായ സ്വപ്നങ്ങള്‍
മോഹങ്ങളില്‍ നീരാടുമ്പോള്‍ അതിനോരോ ഭാവം (കണ്ണോടുകണ്ണായ...

പേരാലിന്‍ തുഞ്ചത്തൊരൂഞ്ഞാല്
തെന്നലിലിളകും മലരിന്‍ തളിരിതള്‍ ചാഞ്ചാടും പൊന്നൂഞ്ഞാലലകളില്‍
പുന്നാരം ചൊല്ലിക്കൊണ്ടാടാന്‍വാ
കണ്‍മണിയിത്തിരി പുഞ്ചിരിയില്‍ തുടുചുംബനമധുപകരാം (കണ്ണോടുകണ്ണായ.....

ഒന്നാനാം കുന്നിന്റെ താഴ്വാരം
തുമ്പികളലയും പുലരിത്തുടുകതിര്‍ പൂന്തോപ്പില്‍ പൊന്നോണപ്പാട്ടില്‍
കല്യാണത്തേരേറിപ്പോരാമോ
അമ്പലവും അതിനങ്കണവും നവമംഗളമലര്‍ചൊരിയും (കണ്ണോടുകണ്ണായ...